Meta 
Business

മെറ്റ പണിമുടക്കി; ഫേസ്ബുക്കും ഇന്‍സ്റ്റയും മെസഞ്ചറും പ്രവര്‍ത്തനരഹിതം

മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന്‌ ഉപയോക്താക്കള്‍ പാരാതിപ്പെട്ടതായി ഡൗണ്‍ ഡിക്ടക്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തന രഹിതമായെന്ന് വ്യാപക പരാതി. വെള്ളിയാഴ്ച രാവിലെ മുതല്‍ ലോക വ്യാപകമായി പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ മെസഞ്ചറിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

പലരുടെയും ആക്ടിവ് സെഷനുകള്‍ ലോഗ്ഔട്ടാവുകയും മെസേജുകള്‍ ഉള്‍പ്പെടെ അയക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന്‌ ഉപയോക്താക്കള്‍ പാരാതിപ്പെട്ടതായി ഡൗണ്‍ ഡിക്ടക്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മെറ്റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഏകദേശം ഒരേ സമയം സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ, തടസ്സം ഒരു പ്രത്യേക പ്രദേശത്ത് മാത്രമായി പരിമിതപ്പെടുന്നില്ലെന്ന് ഉപയോക്തൃ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതീക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഒരു വിവരവും കമ്പനി പങ്കുവെച്ചിട്ടില്ല. ഡൗൺഡിറ്റക്ടർ ഡാറ്റ ഫേസ്ബുക്കുമായി മാത്രം ബന്ധപ്പെട്ട പ്രശ്നം 1,00,000ത്തിലധികം ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്.

Meta's Facebook and Instagram Down

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

തനി നാടന്‍ പരിപാടി; 'സത്യത്തിൽ സംഭവിച്ചത്' എന്തെന്ന് ജൂൺ 19 ന് അറിയാം

'അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു; മറ്റൊരാളെ കണ്ടെത്തിയപ്പോള്‍ ഉപേക്ഷിച്ചു'; ശില്‍പയുടെ വെളിപ്പെടുത്തല്‍

ജ്യൂസില്‍ ഷിഗല്ല ബാക്ടീരിയ; ബേക്കറി അടപ്പിച്ചു

ചാറ്റ്ജിപിടി മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഓപ്പണ്‍ എഐക്ക് എതിരെ കേസ്

SCROLL FOR NEXT