എംജി കോമെറ്റ്  image credit/ mgmotor
Business

ടാറ്റയ്ക്ക് പിന്നാലെ എംജിയും, ഇലക്ട്രിക് കാറിന്റെ വില ഒരു ലക്ഷം രൂപ കുറച്ചു

ടാറ്റ മോട്ടേഴ്‌സിന് പിന്നാലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോറും ഇലക്ട്രിക് വാഹനത്തിന്റെ വില കുറച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടാറ്റ മോട്ടേഴ്‌സിന് പിന്നാലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോറും ഇലക്ട്രിക് വാഹനത്തിന്റെ വില കുറച്ചു. എംജി കോമെറ്റ് മിനിയുടെ വിലയില്‍ ഒരു ലക്ഷം രൂപയുടെ കുറവാണ് കമ്പനി വരുത്തിയത്. ബാറ്ററി ചെലവ് കുറഞ്ഞതിനെ തുടര്‍ന്നാണ് എംജി മോട്ടോറിന്റേയും തീരുമാനം.

നിലവില്‍ ഏഴു ലക്ഷം രൂപയാണ് എംജി കോമെറ്റ് മിനി ഇലക്ട്രിക്കിന്റെ എക്‌സ് ഷോറൂം വില. തുടക്കത്തില്‍ ഇസഡ്എസ് ഗ്രീന്‍ എസ്‌യുവിയുടെ വില 22 ലക്ഷമായിരുന്നു. നിലവില്‍ എന്‍ട്രി വേരിയന്റിന് 19 ലക്ഷമാക്കി വില കുറച്ചിട്ടുണ്ട്. ടിയാഗോ, നെക്സോണ്‍ കാറുകളുടെ ഇലക്ട്രിക് വേര്‍ഷന്റെ വിലയാണ് ടാറ്റ കുറച്ചത്. ബാറ്ററി ചെലവ് കുറഞ്ഞ പശ്ചാത്തലത്തില്‍ 1.2 ലക്ഷം രൂപ വരെയാണ് കുറച്ചത്.

ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ ഭൂരിഭാഗവും ബാറ്ററിയ്ക്ക് വരുന്ന ചെലവാണ്. അടുത്തിടെ ബാറ്ററി സെല്ലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് ടാറ്റ മോട്ടേഴ്സ് പ്രസ്താവനയില്‍ അറിയിച്ചു.

ബാറ്ററി സെല്ലിന്റെ വിലയില്‍ ഉണ്ടായ കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് വില കുറച്ചതെന്ന് ചീഫ് കോമേഴ്സിയല്‍ ഓഫീസര്‍ വിവേക് ശ്രീവാസ്തവ അറിയിച്ചു. 1.2 ലക്ഷം രൂപ വരെ കുറച്ചതോടെ നെക്സോണ്‍ ഇവിയുടെ വില ആരംഭിക്കുക 14.49 ലക്ഷം രൂപ മുതലാണ്. 70000 രൂപ വരെ കുറച്ചതോടെ ടിയാഗോയുടെ ബേസ് മോഡലിന്റെ വില 7.99 ലക്ഷം രൂപയായി താഴ്ന്നതായും ടാറ്റ മോട്ടേഴ്സ് അറിയിച്ചു.

പഞ്ച് ഇവിയുടെ വിലയില്‍ മാറ്റമില്ല. ഭാവിയില്‍ ബാറ്ററി ചെലവ് കുറയും എന്ന് കണ്ടാണ് പഞ്ചിന്റെ വില നിശ്ചയിച്ചത്. മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വ്യവസായ വളര്‍ച്ചയില്‍ ഇവിയുടെ സ്വാധീനം വര്‍ധിച്ച് വരികയാണെന്നും ടാറ്റ മോട്ടോഴ്സ് പറഞ്ഞു.2023ല്‍ പാസഞ്ചര്‍ വാഹന വ്യവസായ മേഖലയില്‍ എട്ടു ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇവി വിഭാഗം 90 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചതായും ടാറ്റ മോട്ടേഴ്സ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT