യുപിഐ  
Business

യുപിഐയില്‍ പണം അയച്ചിട്ട് പരാജയപ്പെട്ടോ? തുക തിരികെയെത്തിയില്ലേ?, നഷ്ടപരിഹാരം ലഭിക്കും

ണം ലഭിക്കാന്‍ വൈകിയാല്‍ ഉപയോക്താവിന് നഷ്ടപരിഹാരത്തിന് നിയമപരമായി അര്‍ഹതയുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുപിഐ വഴി പണം അയച്ചിട്ട് പരാജയപ്പെട്ടോ? അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായെങ്കിലും സമയ പരിധി കഴിഞ്ഞിട്ടും പണം തിരിച്ചെത്തിയില്ലെങ്കില്‍ ടെന്‍ഷന്‍ അടിക്കണ്ട. പണം ലഭിക്കാന്‍ വൈകിയാല്‍ ഉപയോക്താവിന് നഷ്ടപരിഹാരത്തിന് നിയമപരമായി അര്‍ഹതയുണ്ട്.

പരാജയപ്പെട്ട യുപിഐ ഇടപാട് T+1 ദിവസത്തിനുള്ളില്‍ (ഇടപാട് ദിവസം + 1 പ്രവൃത്തിദിനം) റദ്ദാക്കിയില്ലെങ്കില്‍, പണം തിരികെ ലഭിക്കുന്നത് വരെ ഓരോ ദിവസത്തെ കാലതാമസത്തിനും ബാങ്ക് 100 രൂപ നല്‍കണം എന്നാണ് ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശം.

നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത് ഇങ്ങനെയാണ് - പണം തിരികെ ലഭിച്ചില്ലെങ്കില്‍ UPI ആപ്പില്‍ (Google Pay, PhonePe, Paytm തുടങ്ങിയവയില്‍) പരാതി ഉന്നയിക്കുക. യുപിഐ ആപ്പിലെ Transaction Historyയില്‍ പരാജയപ്പെട്ട ട്രാന്‍സാക്ഷന്‍ കണ്ടെത്തി അതില്‍ ടാപ്പ് ചെയ്താല്‍ Report Issue, Raise a Complaitn തുടങ്ങിയ ഓപ്ഷനുകള്‍ ലഭിക്കും. ട്രാന്‍സാക്ഷന്‍ ഐഡി, തുകയും തീയതിയും, ആര്‍ക്കാണോ പണം അയച്ചത് അവരുടെ യുപിഐ ഐഡി അല്ലെങ്കില്‍ അക്കൗണ്ട് വിവരം. സ്‌ക്രീന്‍ഷോട്ട് എടുത്തിട്ടുണ്ടെങ്കില്‍ അത് എന്നിവ ഉള്‍പ്പെടുത്തി പരാതി ഉന്നയിക്കാം.

അതിനുശേഷവും പണം തിരികെ ലഭിച്ചില്ലെങ്കില്‍ RBI CMS പോര്‍ട്ടലില്‍ cms.rbi.org.in. പരാതി നല്‍കണം. തുക തിരികെ നല്‍കുന്നതിനുള്ള സമയപരിധി (TAT) കഴിഞ്ഞുള്ള ഓരോ ദിവസത്തെയും കാലതാമസത്തിന് 100 രൂപ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. സ്വീകര്‍ത്താവിന് പണം ലഭിക്കാത്ത തരത്തില്‍ പരാജയപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമാണ് ഈ നിബന്ധനകള്‍ ബാധകമാകുന്നത്. പിഴവുമൂലം സ്വീകര്‍ത്താവിന്റെ വിവരം തെറ്റി മറ്റൊരാള്‍ക്ക് പണം അയയ്ക്കുകയും തുക കൈമാറ്റം നടക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഈ നിബന്ധനകള്‍ ബാധകമല്ല.

Money deducted but UPI transaction failed? Learn how to claim daily compensation from banks & apps for delayed refunds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്താണ് സംഭവിക്കുന്നത് എന്നറിയാമോ?; സിബിഐ അന്വേഷണം ആവശ്യപ്പെട്ട തന്ത്രി പ്രചാരക് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

75,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടി, ഒരു ലക്ഷം രൂപയിൽ താഴെ വില; ആംപിയര്‍ മാഗ്നസ് ജി മാക്‌സ് വിപണിയില്‍

'അവള്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ത്തു, വിവാഹ മോചനം വേണം', ബിജെപി നേതാവായ ഭാര്യയ്ക്കെതിരെ മുലായം സിങ് യാദവിന്റെ മകന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 38 lottery result

വ്യായാമം ചെയ്യാതെ വണ്ണം കുറയ്ക്കാം, ചില വഴികളിതാ

SCROLL FOR NEXT