ന്യൂഡല്‍ഹി: ഈ മാസം ആദ്യം പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഈ മാസം ആദ്യം എഡ്ജ് 50 പ്രോ അവതരിപ്പിച്ച് ദിവസങ്ങള്‍ക്കകം മറ്റൊരു മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മോട്ടോ ജി64 ഫൈവ് ജി എന്ന പേരില്‍ ചൊവ്വാഴ്ച പുതിയ മോഡല്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടിലെ ഒരു ടീസര്‍ വഴിയാണ് മോട്ടോറോള ഇക്കാര്യം സ്ഥിരീകരിച്ചത്.
ലെനോവോയുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് അതിന്റെ ഡിസൈനും മോട്ടോ ജി64 ഫൈവ് ജി യുടെ മൂന്ന് കളര്‍ ഓപ്ഷനുകളും വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച മോട്ടോ ജി54 ഫൈവ് ജിയുടെ പിന്‍ഗാമിയായാണ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. MediaTek Dimenstiy 7025 ചിപ്‌സെറ്റാണ് ഇതിന് കരുത്തുപകരുക. ഈ ഒക്ടാ കോര്‍ ചിപ്‌സെറ്റോടെ വരുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായിരിക്കും ഇത്. 33W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 5000mAh ബാറ്ററി ബാക്കപ്പ് ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
6.5ഇഞ്ച് ഫുള്‍ HD+ 120Hz LCD ഡിസ്‌പ്ലേ, 240Hz ടച്ച് സാംപ്ലിംഗ് നിരക്ക്, ഗൊറില്ല ഗ്ലാസ് പരിരക്ഷ, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 50എംപി െ്രെപമറി ക്യാമറ, ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കര്‍ സജ്ജീകരണം എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍.
സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 14 ഔട്ട് ഓഫ് ദി ബോക്‌സില്‍ പ്രവര്‍ത്തിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജല പ്രതിരോധത്തിനായി ഫോണിന് IP52 റേറ്റിംഗ് ഉണ്ടായിരിക്കും. 8GB RAM + 128GB സ്‌റ്റോറേജ് വേരിയന്റ്, 12 ജിബി റാം + 256 ജിബി സ്‌റ്റോറേജ് വേരിയന്റ് (റാം ബൂസ്റ്റ് വഴി 24 ജിബി റാമിനുള്ള പിന്തുണ) എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനും അവസരം ഉണ്ടാവും. 15000 രൂപയായിരിക്കും പ്രാരംഭവില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates