തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യറെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ കാസര്‍കോട് ഡിസിസിക്ക് കടുത്ത അതൃപ്തി
Sandeep G Varier
Sandeep G VarierFile
Updated on
1 min read

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യറെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ കാസര്‍കോട് ഡിസിസിക്ക് കടുത്ത അതൃപ്തി. സന്ദീപ് വാര്യര്‍ക്ക് പകരം ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കാന്‍ ആളെയിറക്കേണ്ടെന്നും മണ്ഡലത്തില്‍ സന്ദീപിനെ മത്സരിപ്പിക്കരുതെന്നും ജില്ലയില്‍ നിന്നുള്ള നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നുമാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഡിസിസി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

'കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നിലപാട് മേല്‍ക്കമ്മിറ്റിയെ അറിയിച്ചു. അനുഭാവപൂര്‍വം പരിഗണിക്കേണ്ടത് കെപിസിസി നേതൃത്വവും എഐസിസി നേതൃത്വവുമാണ്. നേതൃത്വത്തോട് അപേക്ഷിക്കാന്‍ മാത്രമേ പറ്റൂ. ജില്ലയുടെ വികാരം മേല്‍കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ജില്ലയുടെ വികാരത്തിന് ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. സന്ദീപ് വാര്യര്‍ക്ക് പകരം ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണം'- പി കെ ഫൈസല്‍ പറഞ്ഞു.

Sandeep G Varier
ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് തൃക്കരിപ്പൂര്‍. ഇത്തവണ കാഞ്ഞങ്ങാട് കേരള കോണ്‍ഗ്രസിന് നല്‍കി കോണ്‍ഗ്രസ് ഇത് തിരികെ വാങ്ങി. എല്‍ഡിഎഫില്‍നിന്ന് സീറ്റ് പിടിച്ചെടുക്കുകയെന്നതാണ് ലക്ഷ്യം. പികെ ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് തുടങ്ങിയവര്‍ തൃക്കരിപ്പൂര്‍ സീറ്റിനായി കോണ്‍ഗ്രസില്‍ വാദമുന്നയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബാലകൃഷ്ണന്‍ പെരിയയെും തൃക്കരിപ്പൂരില്‍ പരിഗണിച്ചിരുന്നു. അതിനിടെയാണ് സന്ദീപ് വാര്യറെയാണ് കോണ്‍ഗ്രസ് തൃക്കരിപ്പൂരില്‍ മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നത്.

Sandeep G Varier
പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍
Summary

sandeep varier in thrikaripur kasaragod,dcc opposes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com