പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി എല്‍ഡിഎഫ്.
NMR Razak
എന്‍ എം ആര്‍ റസാഖ്ഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി എല്‍ഡിഎഫ്. പാലക്കാട് മണ്ഡലത്തില്‍ എന്‍ എം ആര്‍ റസാഖ് ആണ് സ്ഥാനാര്‍ഥി. കൊടുവള്ളിയില്‍ സലിം മടവൂരിനെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്.

പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം കളം പിടിച്ചതോടെ പാലക്കാട് മണ്ഡലം ഇത്തവണ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടവേദിയായി മാറും. പാലക്കാട് രമേശ് പിഷാരടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പ്രദേശത്തെ പ്രമുഖനായ ഹോട്ടല്‍ വ്യവസായിയാണ് എന്‍എംആര്‍ റസാഖ്. എല്‍ഡിഎഫ് കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിന്റെ ചിത്രം തെളിഞ്ഞിരിക്കുകയാണ്.

NMR Razak
ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. എന്‍ എം ആര്‍ റസാഖിനെ സ്വതന്ത്രനായി നിര്‍ത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്.

NMR Razak
പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം
Summary

in Palakkad NMR Razak is the LDF candidate; Salim Madavoor in Koduvally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com