കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 ലെയറാണ് സ്‌ക്രീനിന്റെ പരിരക്ഷ image credit: motorola
Business

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

പ്രമുഖ കമ്പനിയായ ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ഇന്ത്യയില്‍ എഡ്ജ് സീരിസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ കമ്പനിയായ ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ഇന്ത്യയില്‍ എഡ്ജ് സീരിസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. എഡ്ജ് 50 ഫ്യൂഷന്‍ സ്മാര്‍ട്ട്‌ഫോണിന്റെ ടീസര്‍ കമ്പനി പുറത്തിറക്കി. അടുത്തിടെ ആഗോളതലത്തില്‍ സമാനമായ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഈ വേരിയന്റ് തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

1080x2400 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് FHD+ OLED ഡിസ്പ്ലേയാണ് മോട്ടോറോള എഡ്ജ് 50യ്ക്ക് ഉള്ളത്. 144Hz പുതുക്കല്‍ നിരക്കും 1600 nits വരെ പീക്ക് ബ്രൈറ്റ്നെസ് ലെവലും വാഗ്ദാനം ചെയ്യുന്നു. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 ലെയറാണ് സ്‌ക്രീനിന്റെ പരിരക്ഷ ഉറപ്പാക്കുന്നത്. 12 ജിബി റാമാണ് മറ്റൊരു പ്രത്യേകത. ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7s Gen 2 ചിപ്സെറ്റാണ് മിഡ്-റേഞ്ച് മോട്ടോറോള സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍ ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. ക്യാമറയുടെ കാര്യത്തില്‍ 50MP പ്രധാന ക്യാമറയും 13MP അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും 32MP സെല്‍ഫി ക്യാമറയുമാണ് ക്രമീകരിച്ചിരിക്കുന്നത്.സ്റ്റീരിയോ സ്പീക്കറുകളോടെയാണ് ഫോണ്‍ വരുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കും. 68W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5000 mAh ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിന്റെ പിന്തുണ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT