പ്രതീകാത്മക ചിത്രം 
Business

മുഹൂര്‍ത്ത വ്യാപാരത്തിന് ഇനി മണിക്കൂറുകള്‍; ആവേശത്തില്‍ നിക്ഷേപകര്‍

ഹിന്ദു കലണ്ടര്‍ വര്‍ഷമായ സംവത് 2079 ന്റെ തുടക്കം ആവേശമാക്കി ദീപാവലി ദിനത്തില്‍ നടക്കുന്ന മുഹൂര്‍ത്ത വ്യാപാരം ഇന്ന് വൈകീട്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹിന്ദു കലണ്ടര്‍ വര്‍ഷമായ സംവത് 2079 ന്റെ തുടക്കം ആവേശമാക്കി ദീപാവലി ദിനത്തില്‍ നടക്കുന്ന മുഹൂര്‍ത്ത വ്യാപാരം ഇന്ന് വൈകീട്ട്.  6.15 മുതല്‍ 7.15 വരെ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതായിരിക്കും ഇന്ത്യന്‍ ഓഹരി വിപണിയിലെ വ്യാപാരം.

സ്‌റ്റോക്ക് മാര്‍ക്കറ്റുകളായ ബിഎസ്ഇയും എന്‍എസ്ഇയും ദീപാവലി ദിനത്തില്‍ അവധിയാണെങ്കിലും ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മുഹൂര്‍ത്ത വ്യാപാരം നടക്കും. ബിഎസ്ഇയുടെയും എന്‍എസ്ഇയുടെയും അറിയിപ്പ് അനുസരിച്ച്, ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിലെ വ്യാപാരം 6.15ന് ആരംഭിക്കും. ഒരു മണിക്കൂറിന് ശേഷം വ്യാപാരം 7.15 ന് അവസാനിക്കും. അതേസമയം, പ്രീഓപ്പണ്‍ സെഷന്‍ വൈകുന്നേരം 6ന് ആരംഭിച്ച് 6.08 വരെ നീണ്ടുനില്‍ക്കും.

ഹിന്ദു വിശ്വാസ പ്രകാരം പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് ശുഭകരമായി കണക്കാക്കപ്പെടുന്ന സമയമാണ് മുഹൂര്‍ത്തം. 1957 ലാണ് ബിഎസ്ഇയില്‍ മുഹൂര്‍ത്ത വ്യാപാരം ആരംഭിക്കുന്നത്. 1992 ല്‍ എന്‍എസ്ഇയില്‍  മുഹൂര്‍ത്ത വ്യാപാരം തുടങ്ങി. ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ മുന്നേറ്റം പ്രകടമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

19 വര്‍ഷങ്ങള്‍ക്ക് ശേഷം തസ്ലീമ നസ്രീന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങി വരുന്നു; പരിപാടിയില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ക്ഷണം

'ഒരടിയ്ക്ക് കോളുണ്ടെന്നല്ലേ അശരീരി'; സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് ബേസിലിന്റെ പോസ്റ്റ്; അല്ലു അര്‍ജുന്‍ ചിത്രം ഉറപ്പിച്ച് ആരാധകര്‍

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹം കുളിമുറിയിൽ; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ