പ്രതീകാത്മക ചിത്രം 
Business

പിഎന്‍ബി എടിഎം ചാര്‍ജ്, മ്യൂച്ചല്‍ ഫണ്ട് കെവൈസി; ഇന്നുമുതല്‍ രണ്ടു പുതിയ മാറ്റങ്ങള്‍, വിശദാംശങ്ങള്‍

സാമ്പത്തിക രംഗത്ത് ഓരോ ദിവസവും പുതിയ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് ഓരോ ദിവസവും പുതിയ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ കടന്നുവരവോടെ, മെച്ചപ്പെട്ട സേവനവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് പ്രധാനമായി മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

സാമ്പത്തിക രംഗത്ത് ഇന്നുമുതല്‍ ഉണ്ടായ രണ്ടു മാറ്റങ്ങള്‍ നോക്കാം. അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഇല്ലാത്ത കാരണത്താല്‍ എടിഎം ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്നുമുതല്‍ പത്തുരൂപയും ജിഎസ്ടിയും ( പത്ത് രൂപ പ്ലസ് ജിഎസ്ടി) ചാര്‍ജ്ജായി ഈടാക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. 

മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഇ- വാലറ്റ് ഉപയോഗിക്കുന്നവര്‍ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സെബി അറിയിച്ചു. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമുള്ള ഈ വ്യവസ്ഥ നിക്ഷേപകര്‍ പാലിക്കുന്നു എന്ന് മ്യൂച്ചല്‍ ഫണ്ട് കമ്പനികള്‍ ഉറപ്പാക്കണമെന്നും സെബിയുടെ ഉത്തരവില്‍ പറയുന്നു. പുതിയ വ്യവസ്ഥ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്നുമുതല്‍ ഇ- വാലറ്റ് വഴി നിക്ഷേപിക്കാന്‍ സാധിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു