ടിവി നരേന്ദ്രന്‍, പിബി ബാലാജി, നോയല്‍ ടാറ്റ 
Business

നോയല്‍ ടാറ്റ, ടിവി നരേന്ദ്രന്‍, പിബി ബാലാജി..; ആരാകും ടാറ്റാ സണ്‍സ് തലവന്‍? സെലക്ഷന്‍ കമ്മിറ്റി ഉടന്‍

ടാറ്റാ ട്രസ്റ്റ്സ് ചെയര്‍മാന് സ്വാഭാവികമായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ ആകാന്‍ സാധിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എന്‍ ചന്ദ്രശേഖരന്‍ രാജി പ്രഖ്യാപിച്ചതിനു പിന്നാലെ പിന്‍ഗാമിയെ കണ്ടെത്താനുള്ള നടപടികള്‍ ടാറ്റാ ട്രസ്റ്റ്സ് ആരംഭിച്ചു. 2027 ഫെബ്രുവരിയില്‍ ചന്ദ്രശേഖരന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് നിര്‍ണായക നീക്കം. തന്റെ കാലാവധി പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബുധനാഴ്ചയാണ് എന്‍ ചന്ദ്രശേഖരന്‍ ഔദ്യോഗികമായി അറിയിച്ചത്. ടാറ്റാ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളും അനിശ്ചിതത്വവുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ചെയര്‍മാനെ കണ്ടെത്താനായി ടാറ്റാ ട്രസ്റ്റ്സ് ഉടന്‍ തന്നെ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കും. ടാറ്റാ സണ്‍സിന്റെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ പ്രകാരമായിരിക്കും ഈ നടപടികള്‍. സുഗമമായ നേതൃമാറ്റം ഉറപ്പാക്കുന്നതിനായി മുന്‍കൂട്ടി തന്നെ ഈ പ്രക്രിയ ആരംഭിക്കണമെന്ന് ചന്ദ്രശേഖരന്‍ ബോര്‍ഡിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ വലിപ്പവും പ്രവര്‍ത്തന സങ്കീര്‍ണതകളും കണക്കിലെടുക്കുമ്പോള്‍, ചെയര്‍മാന്‍ സ്ഥാനത്തേക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. എയര്‍ ഇന്ത്യയുടെ പുനരുജ്ജീവനം, ഇലക്ട്രിക് വാഹനങ്ങള്‍, സെമി കണ്ടക്ടര്‍ തുടങ്ങിയ നിര്‍ണായക മേഖലകളിലെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ നിരവധി വലിയ പദ്ധതികള്‍ ഇപ്പോള്‍ ടാറ്റാ ഗ്രൂപ്പിന് കീഴിലുണ്ട്.

ടാറ്റാ ട്രസ്റ്റ്സ് ചെയര്‍മാനായ നോയല്‍ ടാറ്റ എല്ലാവരും സാധ്യത കല്‍പ്പിക്കുന്നയാളാണ്. എന്നാല്‍, ടാറ്റ-മിസ്ത്രി തര്‍ക്കത്തിന് ശേഷം വരുത്തിയ മാറ്റങ്ങള്‍ അനുസരിച്ച്, ടാറ്റാ ട്രസ്റ്റ്സ് ചെയര്‍മാന് സ്വാഭാവികമായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ ആകാന്‍ സാധിക്കില്ല. അതിനാല്‍, പുറത്തുനിന്നുള്ള ഒരാളെയാണോ അതോ ഗ്രൂപ്പിനുള്ളില്‍ നിന്നുള്ള ഒരാളെയാണോ പരിഗണിക്കുകയെന്നത് കണ്ടറിയണം. ചന്ദ്രശേഖരന്റെ പുനര്‍നിയമന കാര്യത്തില്‍ നോയല്‍ ടാറ്റ വിയോജിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മറ്റൊരു പ്രധാനിയാണ് ടാറ്റ സ്റ്റീല്‍ എംഡിയും സിഇഒയുമായ ടിവി നരേന്ദ്രന്‍. കൂടാതെ, ജെഎല്‍ആര്‍ സിഇഒ പിബി ബാലാജിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ടാറ്റ ഗ്രൂപ്പില്‍ ഏറെക്കാലത്തെ അനുഭവസമ്പത്തുള്ള ടിവി നരേന്ദ്രന്‍, ടാറ്റ സ്റ്റീലിനെ വിജയകരമായി നയിച്ച വ്യക്തിയാണ്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനരീതികള്‍ നന്നായി അറിയാവുന്ന, ടാറ്റയുടെ മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പേരും ഉയര്‍ന്നു വരുന്നുണ്ട്.

Day After N Chandrasekaran's Exit, Tata Trusts Begins Hunt For His Successor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴ , 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

നഗരവീഥികളിൽ പെയ്തിറങ്ങിയ മാതൃത്വം; ഭ്രാന്തെടുത്ത് ഓടിയ മകനു പിന്നാലെ അലഞ്ഞുതീർന്ന ലക്ഷ്മി അമ്മാളുടെ ജീവിതം

കേന്ദ്ര സർവകലാശാലയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്; എം.എസ്‌സി കെമിസ്ട്രി യോഗ്യത

സ്നേഹവും കരുതലും പ്രകടിപ്പിച്ച് വിശ്വാസം നേടിയെടുത്ത ശേഷം നിയന്ത്രണം; 'നാർസിസിസ്റ്റിക് അബ്യൂസ്' എങ്ങനെ തിരിച്ചറിയാം

പറവൂരില്‍ യുവതിയെ കുത്തിക്കൊന്നു; ആണ്‍ സുഹൃത്ത് അറസ്റ്റില്‍