യാത്രയ്ക്ക് മുന്‍പ് ടിപ്പ് ചോദിക്കരുത്‌; പ്രോംപ്റ്റ് ഒഴിവാക്കാന്‍ ഊബറിനും ഓലയ്ക്കും ഉള്‍പ്പെടെ കേന്ദ്ര നിര്‍ദേശം

യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികള്‍ തടയുന്നതിനാണ് പുതിയ തീരുമാനം
uber
UberGetty
Updated on
1 min read

ന്യൂഡല്‍ഹി: ഊബര്‍, ഓല, റാപിഡോ തുടങ്ങിയ ആപ്പുകള്‍ വഴി ടാക്‌സി ബുക്ക് ചെയ്യുമ്പോള്‍, യാത്രയ്ക്ക് മുന്‍പായി ടിപ്പ് നല്‍കാന്‍ ആവശ്യപ്പെടുന്ന പ്രോംപ്റ്റുകള്‍ കാണിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

യാത്രയ്ക്ക് മുന്‍പായി ടിപ്പ് നല്‍കുന്നത് വേഗത്തില്‍ ക്യാബ് ലഭിക്കാന്‍ സഹായിക്കുമെന്നോ, ഡ്രൈവര്‍മാര്‍ യാത്ര പെട്ടെന്ന് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നോ ഉള്ള തരത്തില്‍ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികള്‍ തടയുന്നതിനാണ് പുതിയ തീരുമാനം. 2025ലെ മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ ഗൈഡ്‌ലൈന്‍സ് പ്രകാരമാണ് നടപടി.

ക്യാബ് അഗ്രിഗേറ്റര്‍മാര്‍ തങ്ങളുടെ ആപ്പുകളില്‍ നിന്നും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇത്തരത്തിലുള്ള എല്ലാ ടിപ്പ് പ്രോംപ്റ്റുകളും ഉടന്‍ തന്നെ നീക്കം ചെയ്യണം. യാത്ര ബുക്ക് ചെയ്യുന്ന ഘട്ടത്തില്‍ 'അഡ്വാന്‍സ് ടിപ്പ്', 'ആഡ്-ഓണ്‍ തെരഞ്ഞെടുക്കുക' തുടങ്ങിയ പ്രോംപ്റ്റുകള്‍ ഉപയോഗിക്കാന്‍ പാടില്ല. അധിക തുക നല്‍കുന്നത് ഡ്രൈവര്‍ യാത്ര സ്വീകരിക്കുന്നതിനെയോ, വെയിറ്റിങ് സമയത്തെയോ, സേവനത്തിന്റെ ഗുണനിലവാരത്തെയോ സ്വാധീനിക്കുമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും കേന്ദ്രനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

യാത്ര പൂര്‍ത്തിയായ ശേഷം ഉപഭോക്താവിന് സ്വമേധയാ ടിപ്പ് നല്‍കാന്‍ അനുവാദമുണ്ട്. ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ടിപ്പ് നല്‍കാന്‍ നിര്‍ബന്ധിക്കാനോ, അത് സേവനത്തെ ബാധിക്കുമെന്ന് തോന്നിപ്പിക്കാനോ പാടില്ല. ഉപഭോക്താവ് നല്‍കുന്ന ടിപ്പ് തുക പൂര്‍ണമായും ഡ്രൈവര്‍ക്ക് തന്നെ ലഭിക്കണം. ഇതില്‍ നിന്ന് അഗ്രിഗേറ്റര്‍മാര്‍ വിഹിതം ഈടാക്കാന്‍ പാടില്ല. യാത്ര ലഭിക്കാന്‍ അധിക തുക നല്‍കേണ്ടി വരുമെന്ന തോന്നല്‍ യാത്രക്കാരില്‍ ഉണ്ടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മന്ത്രാലയം വിലയിരുത്തി. ചൂഷണങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

uber
'ആപ്പില്‍ കാണിച്ച തുകയ്ക്ക് ഓട്ടത്തിന് വരില്ല'; ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ ചൂഷണം, അനുഭവം പങ്കുവച്ച് അഷ്ടമൂര്‍ത്തി
uber
ഭവന വായ്പയുടെ പലിശ ഭാരം കുറയ്ക്കാം; ഇതാ ഒരു ടിപ്പ്
uber
ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളില്‍ ഒരാള്‍; ടാറ്റ സണ്‍സില്‍ നിന്ന് ചന്ദ്രശേഖരന് കിട്ടിയത് എത്ര?
Summary

Govt directs Uber, Ola and other cab aggregators to stop asking for pre-ride tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com