ഫയല്‍ ചിത്രം 
Business

അടുപ്പക്കാര്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് പാസ് വേര്‍ഡ് കൈമാറിയോ?;  കൈ പൊള്ളും, പുതിയ തീരുമാനം

സിനിമ അടക്കമുള്ള വിനോദ പരിപാടികള്‍ കാണുന്നതിനായി ഒടിടി പ്ലാറ്റ്‌ഫോമിന്റെ പാസ് വേര്‍ഡ് അടുപ്പമുള്ളവര്‍ക്ക് കൈമാറുന്നത് പതിവാണ്

സമകാലിക മലയാളം ഡെസ്ക്

സിനിമ അടക്കമുള്ള വിനോദ പരിപാടികള്‍ കാണുന്നതിനായി ഒടിടി പ്ലാറ്റ്‌ഫോമിന്റെ പാസ് വേര്‍ഡ് അടുപ്പമുള്ളവര്‍ക്ക് കൈമാറുന്നത് പതിവാണ്. പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ലോഗിന്‍ വിവരങ്ങള്‍ കൈമാറുന്ന ഉപയോക്താവില്‍ നിന്ന് അധിക തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രമുഖ വീഡിയോ സ്ട്രീമിങ് കമ്പനിയായ നെറ്റ് ഫ്‌ളിക്‌സ്. 2023 മുതല്‍ ഇത് നടപ്പാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഇത് നടപ്പാകുന്നതോടെ പാസ് വേര്‍ഡ് അടക്കമുള്ള ലോഗിന്‍ വിവരങ്ങള്‍ കൈമാറുന്ന ഉപയോക്താവിന്റെ ചെലവ് വര്‍ധിക്കും. പാസ് വേര്‍ഡ് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതാണ് വളര്‍ച്ച മന്ദഗതിയിലാവാന്‍ കാരണമെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ വിലയിരുത്തല്‍. മൂന്നാമത്തെ പാദത്തില്‍ 24.1 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് കമ്പനിക്ക് ലഭിച്ചത്. എന്നാല്‍ വളര്‍ച്ച മന്ദഗതിയിലാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

2022ന്റെ ആദ്യ പകുതിയില്‍ 12 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ത്രൈമാസ കണക്കുകള്‍ വിശദീകരിക്കുന്ന സമയത്താണ് ലോഗിന്‍ വിശദാംശങ്ങള്‍ കൈമാറുന്ന ഉപയോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കാന്‍ തീരുമാനിച്ച കാര്യം കമ്പനി അറിയിച്ചത്. എന്നാല്‍ ഫീസ് എത്രയായിരിക്കും എന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. നാലു ഡോളര്‍ വരെയാകാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT