പള്‍സര്‍ 125  image credit: bajaj
Business

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍, റിയര്‍ ഡിസ്‌ക് ബ്രേക്ക്; പുതിയ പള്‍സര്‍ N125 നാളെ വിപണിയില്‍, വില 90,000 രൂപ മുതല്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനകീയ മോഡലായ പള്‍സറിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ 16ന് വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനകീയ മോഡലായ പള്‍സറിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ 16ന് വിപണിയില്‍ അവതരിപ്പിക്കും. ബജാജ് പള്‍സര്‍ N125 യുവത്വം തുളുമ്പുന്നതായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

യുവത്വം നിറഞ്ഞ സ്റ്റൈലോട് കൂടിയ മോഡലായിരിക്കും പുറത്തിറങ്ങുക. മസ്‌കുലര്‍ ലുക്കിംഗ് ഫ്യൂവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ടു പീസ് ഗ്രാബ് റെയിലുകള്‍, എല്‍ഇഡി ഹെഡ്ലാമ്പ്, എന്നിവയായിരിക്കും പള്‍സര്‍ N125ന്റെ പ്രത്യേകതകള്‍.

നിലവിലെ പള്‍സര്‍ 125-ല്‍ കാണുന്ന അതേ 125 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ആയിരിക്കും പുതിയ പള്‍സര്‍ N125ന് കരുത്ത് പകരുക. എന്നിരുന്നാലും, ബൈക്കിന് ഒരു സ്പോര്‍ട്ടി സ്വഭാവം നല്‍കുന്നതിന് എന്‍ജിനില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി എത്തുന്ന ബൈക്കിന്റെ ബ്രേക്കിങ് വിഭാഗത്തില്‍ മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും ഉള്‍പ്പെടും.

സിംഗിള്‍-ചാനല്‍ എബിഎസോട് കൂടിയ റിയര്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് ബജാജ് വാഗ്ദാനം ചെയ്‌തേക്കാം. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നിലെ മോണോഷോക്കും സസ്‌പെന്‍ഷന്‍ കാര്യക്ഷമമാക്കും. പള്‍സര്‍ N125 ന് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍ ലഭിക്കും.ബൈക്കിന്റെ വില ഏകദേശം 90,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാകാം (എക്‌സ്‌ഷോറൂം)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT