New Year Money Plan ഫയൽ
Business

പുതുവര്‍ഷം ഇങ്ങെത്തി, ഇതുവരെയുള്ളത് മറന്നേക്കൂ!; 2026ല്‍ സാമ്പത്തികമായി ഹാപ്പിയായി ജീവിക്കാന്‍ ഇതാ എട്ടുവഴികള്‍

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അടുത്തവര്‍ഷമെങ്കിലും അടിച്ചുപൊളിച്ച് ജീവിക്കണമെന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. കടബാധ്യതയെല്ലാം തീര്‍ത്ത് സ്വസ്ഥമായി ജീവിക്കണമെന്ന് ചിന്തിക്കുന്ന കൂട്ടരുമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അടുത്തവര്‍ഷം യാത്ര, കല്യാണം തുടങ്ങി ഓരോ വ്യക്തികളും അവരവരുടെ സാഹചര്യം അനുസരിച്ച് വ്യത്യസ്ത പ്ലാനുകള്‍ക്കാണ് മനസില്‍ രൂപം നല്‍കുക. എന്തിനും പണം ഒരു അനിവാര്യമായ ഘടകമാണ്. പണം കൈകാര്യം ചെയ്യുന്നതില്‍ വീണ്ടുവിചാരം ഉണ്ടായാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പുതുവര്‍ഷത്തില്‍ താഴെ പറയുന്ന എട്ടു പ്ലാനുകള്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

1. പണം ചെലവഴിക്കുന്നതിന് മുന്‍പ് വരുമാനത്തിന്റെ ഒരു ഭാഗം സേവ് ചെയ്യാന്‍ തീരുമാനിക്കുക. വരുമാനത്തിന്റെ എത്ര ശതമാനം സേവ് ചെയ്യാന്‍ മാറ്റിവെയ്ക്കണമെന്നത് ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് കണക്കുകൂട്ടുക. എത്രമാത്രം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സേവ് ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് ഉറച്ച തീരുമാനം എടുക്കുക.

2.ഈ വര്‍ഷം കടം കുറയ്ക്കുകയോ, പൂര്‍ണ്ണമായും വീട്ടുകയോ ചെയ്യാന്‍ സ്വയം തീരുമാനിക്കുക

3. ശീലങ്ങള്‍ നിയന്ത്രിക്കാനും സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും ഇടയ്ക്കിടെ ചെലവില്ലാത്ത ദിവസങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുക

4. അടിയന്തര ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഫണ്ട് ക്രമേണ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക. ആദ്യം സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുക.

5. പതിവായി നിക്ഷേപിക്കാന്‍ തീരുമാനിക്കുക, സമ്പത്ത് വര്‍ഷം മുഴുവനും സാവധാനത്തില്‍ സ്ഥിരതയോടെ ഉയരും.

6. ഓരോ ചെലവും രേഖപ്പെടുത്തി, എവിടെയാണ് പണം നഷ്ടപ്പെടുന്നതെന്ന് കണ്ടെത്താനും ആവശ്യമായ കാര്യങ്ങള്‍ക്ക് മാത്രമായി പണം നീക്കിവെച്ച് ചെലവ് ചുരുക്കാനും ശ്രമിക്കുക.

7. ഓരോ മാസവും നേടിയെടുക്കേണ്ട ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച് വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നേറുക.

8. ഇടയ്ക്കിടെ പുരോഗതി വിശകലനം ചെയ്ത് ലക്ഷ്യത്തില്‍ നിന്ന് വഴിമാറുന്നുണ്ടോ എന്ന് വിലയിരുത്തുക. നല്ലരീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന് തോന്നുകയാണെങ്കില്‍ സ്വയം പ്രചോദിപ്പിച്ച് കൂടുതല്‍ നേട്ടങ്ങള്‍ക്കായി മുന്നേറുക.

New Year Money Plan: 8 steps to save, spend smart, and grow your wealth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരുതരത്തിലും തൊട്ടുകൂടാന്‍ പറ്റാത്ത ഒരാളാണ് വെള്ളാപ്പള്ളിയെന്ന് പറയാന്‍ പറ്റുമോ?; കാറില്‍ കയറ്റിയതില്‍ എന്താണ് തെറ്റ്? അത്തരം ആളുകളെ ആദരിക്കാന്‍ തയ്യാറാവില്ലേ?

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്

ക്രിസ്മസ് തിരക്ക്: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് 17 സ്‌പെഷ്യല്‍ ബസ്

'ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് അവധി റദ്ദാക്കി; അന്നേദിവസം വാജ്‌പേയ് ജന്മദിനം ആഘോഷിക്കാന്‍ സ്‌കൂളുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കി; ആര്‍എസ്എസിന് കീഴടക്കാന്‍ കഴിയാത്തതാണ് കേരളത്തിന്റെ മനസ്'

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; ക്രൂരത കാണിച്ച പങ്കാളിയെ സ്വന്തം അമ്മയ്ക്ക് പോലും ഭയം

SCROLL FOR NEXT