15 വര്‍ഷത്തിനിടെ കേരളം വളര്‍ന്നത് മൂന്നര മടങ്ങ്, മൂന്നര ലക്ഷം കോടിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം കോടിയായി; കണക്ക് ഇങ്ങനെ

ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്നര മടങ്ങോളം വളര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക് കണക്ക്.
Kerala's economy has grown three and a half times in the last 15 years
Kerala's economy has grown three and a half times in the last 15 yearsഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്നര മടങ്ങോളം വളര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക് കണക്ക്. 2011-12ല്‍ കേരളത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം( ജിഎസ്ഡിപി) 3.64 ലക്ഷം കോടി രൂപയായിരുന്നു. 2024-25ല്‍ 2011-12നെ അപേക്ഷിച്ച് മൂന്നര മടങ്ങ് വര്‍ധിച്ച് 12.49 ലക്ഷം കോടി രൂപയായി.

ഉല്‍പ്പന്നങ്ങളും സേവനങ്ങളും അടക്കം സംസ്ഥാനത്തെ മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഎസ്ഡിപി. കഴിഞ്ഞ വര്‍ഷം ഇത് 11.35 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് ബാധിച്ച 2020-21ല്‍ മാത്രമാണ് 14 വര്‍ഷത്തിനിടെ സമ്പദ് വ്യവസ്ഥയില്‍ ഇടിവുണ്ടായത്. 2019-20ല്‍ 8.31 ലക്ഷം കോടി രൂപയായിരുന്നത് 2020-21ല്‍ 7.72 ലക്ഷം കോടിയായി കുറഞ്ഞു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇത് 9.24 ലക്ഷം കോടിയായി ഉയര്‍ന്നു.

Kerala's economy has grown three and a half times in the last 15 years
കൈയില്‍ 3500 രൂപയുണ്ടോ?, കോടീശ്വരനാകാം!; കണക്ക് ഇങ്ങനെ

പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളെയും കോവിഡിനെയും കേരളം അതിജീവിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കണക്ക്. 2022-23ല്‍ 10.39 ലക്ഷം കോടി രൂപയാണ് കേരളത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം. 2020-21 ഒഴിച്ച് 2011-12 മുതല്‍ ആഭ്യന്തര ഉല്‍പ്പാദനം പടിപടിയായി ഉയരുന്നതാണ് കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നത്.

Kerala's economy has grown three and a half times in the last 15 years
2005ല്‍ 5000 രൂപ, 20 വര്‍ഷം കൊണ്ട് റോക്കറ്റ് പോലെ കുതിച്ച് ഒരു ലക്ഷം തൊട്ടു മഞ്ഞലോഹം; അറിയാം സ്വര്‍ണത്തിന്റെ നാള്‍വഴി
Summary

According to Reserve Bank of India estimates, Kerala's economy has grown three and a half times in the last 15 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com