നിത അംബാനി/ഫയല്‍ ചിത്രം 
Business

റിലയന്‍സില്‍ തലമുറമാറ്റം; നിത അംബാനി ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് ഒഴിവായി, മക്കള്‍ തലപ്പത്തേയ്ക്ക് 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒഴിവായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒഴിവായി. റിലയന്‍സില്‍ തലമുറമാറ്റം സാധ്യമാക്കുക എന്ന് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ഇരുവരുടെയും മക്കളായ ഇഷ അംബാനി, ആകാഷ്, ആനന്ദ് എന്നിവരെ ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.

ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് നിത അംബാനി നല്‍കിയ രാജി ഡയറക്ടേഴ്‌സ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ സ്ഥിരം ക്ഷണിതാവ് എന്ന നിലയില്‍ നിത അംബാനിക്ക് ബോര്‍ഡ് യോഗങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കാം. 

കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ഇഷ അംബാനി, ആകാഷ്, ആനന്ദ് എന്നിവരെ നിയമിക്കാനാണ് ഡയറക്ടേഴ്‌സ് ബോര്‍ഡ് ശുപാര്‍ശ ചെയ്തത്. ഓഹരിയുടമകള്‍ അംഗീകരിക്കുന്നതോടെയാണ് ഇത് പ്രാബല്യത്തില്‍ വരിക. നിലവില്‍ മുകേഷ് അംബാനിയുടെ മൂന്ന് മക്കളും റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിര്‍ണായക പദവികള്‍ വഹിച്ച് വരികയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT