പ്രതീകാത്മക ചിത്രം 
Business

മൂന്നാഴ്ച കഴിഞ്ഞാല്‍ പണം പിന്‍വലിക്കാനാവില്ല, പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചോ?; മുന്നറിയിപ്പ്

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി മൂന്നാഴ്ച മാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി മൂന്നാഴ്ച മാത്രം. സെപ്റ്റംബര്‍ ഒന്നിന് മുന്‍പ്  പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലായെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് വരവുവെയ്ക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സമയപരിധി സെപ്റ്റംബര്‍ ഒന്ന് വരെ നീട്ടിയത്.  ജൂണ്‍ ഒന്ന് വരെയായിരുന്ന സമയപരിധിയാണ് നീട്ടിയത്.  സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് ഇപിഎഫ്ഒ വരിക്കാര്‍ക്ക് ലഭിക്കുന്ന യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് ഇപിഎഫ്ഒ അറിയിച്ചു.

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലായെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് വരവുവെയ്ക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ജീവനക്കാരുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ  എന്ന് തൊഴിലുടമയും പരിശോധിക്കണം. എങ്കില്‍ മാത്രമേ ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഇലക്ട്രോണിക് ചലാന്‍ കം റിട്ടേണ്‍ ( ഇസിആര്‍) അനുവദിക്കുകയുള്ളൂവെന്ന് തൊഴിലുടമകള്‍ക്ക് ഇപിഎഫ്ഒ നിര്‍ദേശം നല്‍കി. 

അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സാമൂഹിക സുരക്ഷാ കോഡിലെ 142-ാം വകുപ്പ് തൊഴില്‍മന്ത്രാലയം ഭേദഗതി ചെയ്തിട്ടുണ്ട്. ഇതിലൂടെ തൊഴിലാളിയെ തിരിച്ചറിയുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ആധാര്‍ നമ്പര്‍ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ആനുകൂല്യങ്ങളും മറ്റു സേവനങ്ങളും ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാനാണ് ഭേദഗതി കൊണ്ടുവന്നത്. നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍ പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നിരസിക്കുന്ന അവസ്ഥ വരാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ കയറി  ആധാറുമായി ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.മാനേജ് ഓപ്ഷനില്‍ കയറിവേണം നടപടികള്‍ ആരംഭിക്കേണ്ടത്. കൈവൈസി ഓപ്ഷന്‍ തെരഞ്ഞെടുക്കണം. തുടര്‍ന്നാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.  ആധാര്‍ നമ്പര്‍ നല്‍കിയാണ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്. ആധാര്‍ ഒരു തവണ കൊടുത്തിട്ടുണ്ടെങ്കില്‍ യുഐഡിഎയുടെ ഡേറ്റ ഉപയോഗിച്ച് ആധാര്‍ നമ്പര്‍ ഉറപ്പുവരുത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT