PhonePe  
Business

നെറ്റ് വേണ്ട; ഇനി ഫോണിലൂടെ യുപിഐ പണമിടപാട് നടത്താം; പുതിയ സംവിധാനവുമായി ഫോണ്‍ പേ

എസ്എംഎസ്, ഐവിആര്‍ സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയോ സ്മാര്‍ട്ട്ഫോണോ ഇല്ലാതെ തന്നെ ഫീച്ചര്‍ ഫോണുകള്‍ വഴി യുപിഐ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ഫോണ്‍പേ യുപിഐ 123Pay സേവനത്തിന് തുടക്കം കുറിച്ചു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

എസ്എംഎസ്, ഐവിആര്‍ സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലും മറ്റും തടസ്സങ്ങളില്ലാതെ പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ഇരുപത് കോടി ഫീച്ചര്‍ ഫോണുകളില്‍ ഇതിന്റെ പ്രയോജനം ലഭിക്കും.

ഫോണ്‍പേ യുപിഐ 123 പേ എന്നാണ് പുതിയ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും കണക്ടിറ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലും പണമിടപാട് നടത്താന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല. സാധാരണ സ്മാര്‍ട്ട് ഫോണില്‍ ഫോണ്‍ പേയില്‍ ലഭ്യമാകുന്ന എല്ലാ ഫീച്ചറുകളും ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളില്‍ ലഭിക്കും. ഉദാഹരണമായി കടകകളില്‍ കയറി സ്‌കാന്‍ ചെയ്ത് പണം കൈമാറുക, വ്യക്തികള്‍ക്ക് പണം കൈമാറ്റം, ട്രാന്‍സ്‌ക്ഷന്‍ ഹിസ്റ്ററി തുടങ്ങിയവയെല്ലാം ലഭ്യമാകും.

No internet needed: PhonePe brings UPI payments to over 200 million feature phone users -

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം; മന്ത്രിസഭ വിടുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ്; ഭാവനയ്ക്ക് അതിരില്ലെന്ന് ഡിഎംകെ

നീതിക്കായി രണ്ട് വഴികളിൽ പൃഥ്വിരാജും കരീനയും; ‘ദായ്റ’ ട്രെയ്‌ലർ

'ഞങ്ങള്‍ ഇപ്പോഴും കൂട്ടുകാര്‍, മകളെ ഒരുമിച്ച് വളര്‍ത്താന്‍ സാധിക്കുന്നത് അതിനാല്‍'; മുന്‍ഭാര്യ സൈന്ധവിയെക്കുറിച്ച് ജി.വി പ്രകാശ്

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം; സെപ്റ്റംബർ 15 വരെ അവസരം!

'ആ നഗ്ന വിഡിയോയിലുള്ളത് ഞാനല്ല, പൂര്‍ണമായും കെട്ടിച്ചമച്ചത്'; പ്രചരണങ്ങള്‍ക്കെതിരെ ശാലിനി പാണ്ഡെ