ചെക്ക്- ഇൻ പോളിസിയിൽ മാറ്റംവരുത്തി ഓയോ പ്രതീകാത്മക ചിത്രം
Business

അവിവാഹിതരായ കപ്പിള്‍സിന് ഇനി മുറി കിട്ടില്ല; ചെക്ക്- ഇന്‍ പോളിസിയില്‍ മാറ്റം വരുത്തി ഓയോ

ഹോട്ടലുകള്‍ക്കായി പുതിയ ചെക്ക്-ഇന്‍ പോളിസി അവതരിപ്പിച്ച് ട്രാവല്‍ ബുക്കിങ് കമ്പനിയായ ഓയോ.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹോട്ടലുകള്‍ക്കായി പുതിയ ചെക്ക്-ഇന്‍ പോളിസി അവതരിപ്പിച്ച് ട്രാവല്‍ ബുക്കിങ് കമ്പനിയായ ഓയോ. കമ്പനിയുമായി സഹകരിക്കുന്ന ഹോട്ടലുകള്‍ക്കായാണ് പുതിയ ചെക്ക്- ഇന്‍ പോളിസി കമ്പനി അവതരിപ്പിച്ചത്. പുതിയ നയം അനുസരിച്ച് അവിവാഹിതരായവര്‍ക്ക് ഇനി ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയില്ല. കമ്പനിയുടെ പുതിയ പോളിസി മീററ്റിലാണ് ആദ്യം നടപ്പിലാക്കുക. ഇത് മറ്റ് നഗരങ്ങളിലേക്കും കമ്പനി ഉടന്‍ വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതുക്കിയ നയം അനുസരിച്ച്, ചെക്ക്-ഇന്‍ സമയത്ത് റൂം എടുക്കുന്നവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹജരാക്കേണ്ടതുണ്ട്. ഓണ്‍ലൈനില്‍ നടത്തിയ ബുക്കിങുകള്‍ക്കും ഇത് നിര്‍ബന്ധമാണ്. പ്രാദേശിക സാമൂഹിക സാഹചര്യം അനുസരിച്ച് ഹോട്ടലുകള്‍ക്ക് കപ്പിള്‍ ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം ഉണ്ടായിരിക്കുമെന്നും പുതുക്കിയ നയത്തില്‍ പറയുന്നു. ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് പോളിസി മറ്റു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് വിവരം.

അവിവാഹിതരായ കപ്പിള്‍സിന് മുറി നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മീററ്റ് അടക്കമുള്ള നഗരങ്ങളില്‍ നിന്നും ജനകീയ കൂട്ടായ്മകള്‍ ഓയോയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇത്തരം ഒരു നീക്കത്തിലേക്ക് ഓയോയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുമ്പോള്‍ തന്നെ വിപണിയിലെ നിയമപാലകരുടെയും ജനകീയ കൂട്ടായ്മകളെയും കേള്‍ക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ട്. ഈ നയമാറ്റവും അതിന്റെ അനന്തര ഫലങ്ങളും തങ്ങള്‍ വിശകലനം ചെയ്യുമെന്നും ഓയോ നോര്‍ത്ത് ഇന്ത്യ റീജ്യന്‍ ഹെഡ് പവസ് ശര്‍മ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

SCROLL FOR NEXT