caller id file
Business

ഫോണില്‍ പേര് തെളിഞ്ഞുവരും, കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യം

ഫോണില്‍ അജ്ഞാത നമ്പറില്‍ നിന്നുള്ള കോള്‍ കണ്ട് ഇത് ആരുടേതാണ് എന്ന കണ്‍ഫ്യൂഷന്‍ ഇനി വേണ്ട

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഫോണില്‍ അജ്ഞാത നമ്പറില്‍ നിന്നുള്ള കോള്‍ കണ്ട് ഇത് ആരുടേതാണ് എന്ന കണ്‍ഫ്യൂഷന്‍ ഇനി വേണ്ട. സുരക്ഷ കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് കോളര്‍ ഐഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കി. നവംബര്‍ ഒന്നുമുതല്‍ കോള്‍ വിളിക്കുന്ന ആളിന്റെ പേര് പ്രദര്‍ശിപ്പിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ നടപ്പിലാക്കാന്‍ ടെലികോം സേവന ദാതാക്കളോട് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി.

ഫോര്‍ജിയും അതിന് മുകളിലുള്ള മൊബൈല്‍ നെറ്റ് വര്‍ക്കുകളിലും ( ഉദാഹരണത്തിന് ഫൈവ്ജി) എല്ലാ ഉപയോക്താക്കളുടെയും ഫോണില്‍ കോളിങ് നെയിം പ്രസന്റേഷന്‍ സ്ഥിരമായി പ്രവര്‍ത്തനക്ഷമമായിരിക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമ്മിന്റെ ഉത്തരവില്‍ പറയുന്നു. ഒരു കോള്‍ വരുമ്പോള്‍ ഫോണില്‍ വിളിക്കുന്നയാളുടെ പേരും നമ്പറും തെളിയുന്ന തരത്തിലാണ് പുതിയ സംവിധാനം. 2ജി, 3ജി നെറ്റ് വര്‍ക്കുകളിലും പബ്ലിക് സ്വിച്ച്ഡ് ടെലിഫോണ്‍ നെറ്റ് വര്‍ക്കുകളിലും ഇത് നടപ്പിലാക്കുന്നത് പിന്നീട് പരിഗണിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

കോളര്‍ ഐഡി എങ്ങനെയാണ് പ്രവര്‍ത്തിക്കുക?

കോള്‍ വരുമ്പോള്‍ സ്‌ക്രീനിലെ ആദ്യ ഭാഗത്ത് വിളിക്കുന്നയാളുടെ നമ്പര്‍ കാണിക്കും. രണ്ടാമത്തെ ഭാഗത്ത് ഉപയോക്താവിന്റെ കോണ്‍ടാക്ടുകളില്‍ സേവ് ചെയ്തിട്ടുള്ള പേര് കാണിക്കും. നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍ ആഭ്യന്തര കോളുകള്‍ക്കായി ഒറിജിനേറ്റിങ് ടെലികോം ഓപ്പറേറ്ററുടെ സബ്‌സ്‌ക്രൈബര്‍ ഡാറ്റാബേസില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിളിക്കുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കും. അന്തരാഷ്ട്ര കോളുകള്‍ക്ക്, സ്‌ക്രീനില്‍ ഇന്റര്‍നാഷണല്‍ കോള്‍ എന്ന് പ്രദര്‍ശിപ്പിക്കും. ഓരോ ടെലികോം സേവന ദാതാവും വരിക്കാരുടെ പേരുകള്‍ അവരുടെ നമ്പറുകളുമായി മാപ്പ് ചെയ്യുന്ന ഡാറ്റാ ബേസ് സ്ഥാപിക്കുകയും പരിപാലിക്കുകയും വേണമെന്നാണ് വ്യവസ്ഥ. കോള്‍ സ്വീകരിക്കുന്ന ഓപ്പറേറ്റര്‍ ഈ ഡാറ്റാ ബേസില്‍ നിന്ന് പേര് വീണ്ടെടുത്ത് വിളിക്കപ്പെട്ട ഉപയോക്താവിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം.

No unknown numbers calling anymore soon, govt makes displaying caller name mandatory

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

'ഇത്തരം പിച്ചില്‍ ആദ്യ പന്ത് മുതല്‍ ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്‍വേ പാലത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം