നത്തിങ് ഫോണ്‍ (2a) ഫൈവ് ജി image credit: nothing
Business

നിരവധി എഐ സവിശേഷതകള്‍, ഐഫോണിലേത് പോലെ ആക്ഷന്‍ ബട്ടണ്‍; 50,000 രൂപയില്‍ താഴെ വില, നത്തിങ് ഫോണ്‍ 3 അടുത്ത വര്‍ഷം ആദ്യം

ബ്രിട്ടീഷ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ നത്തിങ്ങിന്റെ പുതിയ ഫോണ്‍ ആയ നത്തിങ് ഫോണ്‍ 3 അടുത്ത വര്‍ഷം ആദ്യം ലോഞ്ച് ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ നത്തിങ്ങിന്റെ പുതിയ ഫോണ്‍ ആയ നത്തിങ് ഫോണ്‍ 3 അടുത്ത വര്‍ഷം ആദ്യം ലോഞ്ച് ചെയ്യും. ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും എഐ സവിശേഷതകളോടെയായിരിക്കും ഫോണ്‍ ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

തനതായ ഡിസൈന്‍ നിലനിര്‍ത്തി ആകര്‍ഷകമായ ഹാര്‍ഡ്വെയറോടും സോഫ്റ്റ് വെയറോടും കൂടിയായിരിക്കും പുതിയ ഫോണ്‍ വിപണിയില്‍ എത്തുക. ഫോണ്‍ 3 സീരീസിന്റെ ടോപ്പ് എന്‍ഡ് മോഡലായി ഒരു പുതിയ പ്രോ വേരിയന്റ് കമ്പനി കൊണ്ടുവരുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. നത്തിങ് ഫോണ്‍ 3 മിഡ് റേഞ്ച് വിഭാഗത്തിന് വേണ്ടിയുള്ളതായിരിക്കും. അതേസമയം ടോപ്പ് എന്‍ഡ് മോഡലായി ഒരു പ്രോ വേരിയന്റ് കൂടി അവതരിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

120Hz റിഫ്രഷ് നിരക്കും HDR10+ സപ്പോര്‍ട്ടും ഉള്ള 6.67-ഇഞ്ച് LTPO AMOLED-നൊപ്പമാണ് നത്തിങ് ഫോണ്‍ 3 വരുന്നത്. സ്നാപ്ഡ്രാഗണ്‍ 8 Gen 3 അല്ലെങ്കില്‍ എലൈറ്റ് ചിപ്സെറ്റിനൊപ്പം 12 GB വരെ LPDDR5 റാമും 512 GB വരെ UFS 4.0 സ്റ്റോറേജോടും കൂടിയായിരിക്കും ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തുക എന്ന് പ്രതീക്ഷിക്കുന്നു. ഇത് NothingOS 3.0ല്‍ പ്രവര്‍ത്തിക്കും. 5,000 mAh ബാറ്ററിയുടെ പിന്‍ബലത്തില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ വന്നേക്കാം. ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസൃതം നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ ഐഫോണിലുള്ളത് പോലെ ആക്ഷന്‍ ബട്ടണും പ്രതീക്ഷിക്കുന്നുണ്ട്.

നത്തിങ് ഫോണ്‍ 3 സ്നാപ്ഡ്രാഗണ്‍ 8s Gen 3 അല്ലെങ്കില്‍ MediaTek Dimensity 9200+ കരുത്തോടെ അവതരിപ്പിക്കാനാണ് സാധ്യത. നത്തിങ് ഫോണ്‍3എ എന്ന മൂന്നാമത്തെ ഫോണും ഇതോടൊപ്പം ലോഞ്ച് ചെയ്‌തേക്കും. ഫോണ്‍ 3 യുടെ വില 50,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം പ്രോ വേരിയന്റിന് 55,000 രൂപയിലധികം വില വരാനും സാധ്യതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT