നത്തിങ് ഫോൺ 3 ഉടൻ വിപണിയിലേക്ക് IMAGE CREDIT: nothing
Business

വില 90,000 രൂപയിലധികം, നത്തിങ്ങിന്റെ ആദ്യത്തെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍; വരുന്നു ഫോണ്‍ 3, സവിശേഷതകള്‍

പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്, ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചിനായി ഒരുങ്ങുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്, ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചിനായി ഒരുങ്ങുന്നു. നത്തിങ് ഫോണ്‍ 3 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണിന് 90,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷ. ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ ഫോണ്‍ വിപണിയില്‍ എത്താന്‍ സാധ്യത.

ഫോണില്‍ 'പ്രീമിയം മെറ്റീരിയലുകള്‍' ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നത്തിങ്ങിന്റെ 'ആദ്യത്തെ യഥാര്‍ത്ഥ ഫ്‌ലാഗ്ഷിപ്പ്' സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇതെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് AMOLED LTPO ഡിസ്പ്ലേയാണ് ഫോണ്‍ 3ല്‍ പ്രതീക്ഷിക്കുന്നത്. ഈ സ്മാര്‍ട്ട്ഫോണിന് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. 12GB വരെ റാമും 512GB സ്റ്റോറേജുമായാണ് ഫോണ്‍ വരിക. 50W ഫാസ്റ്റ് ചാര്‍ജിങ്ങിനും 20W വയര്‍ലെസ് ചാര്‍ജിങ്ങിനുമുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതില്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോട്ടോഗ്രാഫിക്ക്, നത്തിങ് ഫോണ്‍ 3ല്‍ 50MP ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കായി 32MP ഫ്രണ്ട് കാമറയും ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. സര്‍ക്കിള്‍ ടു സെര്‍ച്ച്, സ്മാര്‍ട്ട് ഡ്രോയര്‍, വോയ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍, നത്തിങ് സ്വന്തമായി വികസിപ്പിച്ചെടുത്ത കസ്റ്റം-ബില്‍റ്റ് AI അസിസ്റ്റന്റ് തുടങ്ങിയ എഐ സവിശേഷതകളും ഫോണ്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും