നത്തിങ് ഫോണ്‍ 3എ സീരീസ് ഇന്ത്യന്‍ വിപണിയില്‍  image credit: nothing
Business

വില 23,000 രൂപ മുതല്‍; നത്തിങ് ഫോണ്‍ 3എ സീരീസ് ഇന്ത്യന്‍ വിപണിയില്‍

ബ്രിട്ടീഷ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ നത്തിങ്ങിന്റെ പുതിയ ഫോണ്‍ 3എ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ നത്തിങ്ങിന്റെ പുതിയ ഫോണ്‍ 3എ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഫോണ്‍ 3എ സീരീസില്‍ ഫോണ്‍ 3എ, ഫോണ്‍ 3എ പ്രോ എന്നി ബജറ്റ് ഫോണുകളാണ് അവതരിപ്പിച്ചത്.

സ്നാപ്ഡ്രാഗണ്‍ 7s Gen 3 ചിപ്പോടുകൂടിയാണ് ഈ ഫോണുകള്‍ വരുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് FHD+ ഡിസ്പ്ലേയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 5000mAh ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഫോണുകളില്‍ ഉള്‍പ്പെടുന്നു. 24,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ചാര്‍ജര്‍ വാങ്ങുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടി വരും.8GB + 128GB, 8GB + 256GB എന്നി രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ 3എ വരുന്നത്. വില യഥാക്രമം 24,999 രൂപയും 26,999 രൂപയുമാണ്. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ 2000 രൂപ കിഴിവുണ്ട്.

45W വൈറ്റ് ചാര്‍ജറിന്റെ വില 999 രൂപയാണ്. പിന്‍ കവറിന് 599 രൂപ നല്‍കണം. വൈറ്റ് ചാര്‍ജറും കവറോടും കൂടിയ ഫോണ്‍ 3എ യുടെ 128GB വേരിയന്റിന് 24,597 രൂപയും 256GB വേരിയന്റിന് 26,597 രൂപയും വില വരും. 2000 രൂപയുടെ ഡിസ്‌കൗണ്ട് കിഴിച്ചുള്ള വിലയാണിത്.

നത്തിങ് ഫോണ്‍ 3എ പ്രോ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. 8GB + 128GB, 8GB + 256GB, 12GB + 256GB, യഥാക്രമം 29,999 രൂപ, 31,999 രൂപ, 33,999 രൂപ എന്നിങ്ങനെയാണ് വില. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 2000 രൂപ ഫ്‌ലാറ്റ് കിഴിവ് ലഭിക്കും. ഇത് വില 27,999 രൂപ, 29,999 രൂപ, 31,999 രൂപ എന്നിങ്ങനെ കുറയ്ക്കുന്നു.

45W വൈറ്റ് ചാര്‍ജറിന് 999 രൂപയാണ് വില. പിന്‍ കവറിന് 599 രൂപ വില വരും. ഇത് രണ്ടും കൂടി ചേര്‍ന്ന ഫോണ്‍ 3എ പ്രോയുടെ 8GB + 128GB വേരിയന്റിന് 29,597 രൂപയും 8GB + 256GB വേരിയന്റിന് 31,597 രൂപയും 12GB + 256GB വേരിയന്റിന് 33,597 രൂപയും വില വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT