Nvidia image credit: ians
Business

28,30,58,27,00,000..., എന്റമ്മോ!; എന്‍വിഡിയയുടെ ലാഭക്കണക്കില്‍ റെക്കോര്‍ഡ്, 65 ശതമാനം വര്‍ധന

പ്രമുഖ അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ ലാഭക്കണക്കില്‍ റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ ലാഭക്കണക്കില്‍ റെക്കോര്‍ഡ്. മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 65 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 3191 കോടി ഡോളറായാണ് ലാഭം കുതിച്ചത്. അതായത് 28,30,58,27,00,000 (2.8 ലക്ഷം കോടി) ഇന്ത്യന്‍ രൂപ.

മുന്‍വര്‍ഷം സമാന കാലയളവില്‍ 1931 കോടി ഡോളറായിരുന്നു ലാഭം. ഒരു വര്‍ഷം കൊണ്ട് ലാഭം ഇരട്ടിയോട് അടുപ്പിച്ച് വര്‍ധിച്ചിരിക്കുകയാണ്. കമ്പനിയുടെ വരുമാനത്തിലും വര്‍ധനയുണ്ട്. 5700 കോടി ഡോളറായാണ് വരുമാനം വര്‍ധിച്ചത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വരുമാനത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

മൂന്നാം പാദ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില നാലുശതമാനമാണ് ഉയര്‍ന്നത്. ഈ വര്‍ഷം മൊത്തത്തില്‍ ഓഹരി വിലയില്‍ 39 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്‍വിഡിയയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്‌സിലറേറ്ററുകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണം. എഐ മോഡലുകള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിലയേറിയതും ശക്തവുമായ ചിപ്പുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്.

Nvidia Q3 results: Net income soars 65% to $31.9 billion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫെഡറല്‍ തത്വങ്ങളെ അവഹേളിക്കരുത്'; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീംകോടതിയുടെ മറുപടികള്‍ ഇങ്ങനെ...

മുന്നറിയിപ്പില്‍ മാറ്റം, നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'കപടനാട്യക്കാരന്‍, നിങ്ങളെന്തിനാണ് കോണ്‍ഗ്രസില്‍?', മോദി പ്രശംസയില്‍ തരൂരിനെതിരെ നേതാക്കള്‍

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മ്യൂച്ചല്‍ ഫണ്ട്...; ഏതാണ് മികച്ചത്?, ഓരോന്നും അറിയാം

പൂച്ചയെ സ്നേഹിക്കുന്നവർ ശ്രദ്ധിക്കൂ: പാൽ കൊടുക്കരുത്

SCROLL FOR NEXT