

ഹൈദരാബാദ്: വിദ്യാര്‍ഥിനിയും പാര്‍ട്ട് ടൈം യൂട്യൂബറുമായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബോനു കൊമാലിയെ (21) ആണ് ഹൈദരാബാദില്‍ വാടകയ്ക്കു താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്കു വൈകാരിക സന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കൊമാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിശാഖപട്ടണം സ്വദേശിയാണ് കൊമാലി. ഹൈദരാബാദിലെ പ്രൈവറ്റ് കോളജില്‍ ബിഎസ് സി വിദ്യാര്‍ഥിയായിരുന്നു. ഒരു വര്‍ഷത്തോളമായി ഒറ്റയ്ക്കാണ് താമസം. പഠനത്തോടൊപ്പം, പാര്‍ട്ട് ടൈം യൂട്യൂബറായി പ്രവര്‍ത്തിക്കുന്ന കൊമാലിയുടെ വിഡിയോകള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്.
കുവൈത്തില്‍ ജോലി ചെയ്യുന്ന അമ്മയ്ക്ക് കൊമാലി അതിരാവിലെയാണ് വാട്‌സ്ആപ്പ് വഴി വൈകാരിക സന്ദേശം അയച്ചത്. 'എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അമ്മേ. ഇളയ സഹോദരനെ നന്നായി നോക്കണം'- കുറിപ്പില്‍ പറയുന്നു. വൈകാതെ യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇതോടെ ബന്ധുക്കള്‍ കൊമാലിയുടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയും സുഹൃത്തുക്കള്‍ അന്വേഷിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തുകയുമായിരുന്നു. അകത്തു നിന്നും പൂട്ടിയ വാതില്‍ ചവിട്ടിത്തുറന്ന് കയറിപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രണയബന്ധത്തിലെ പ്രശ്‌നങ്ങള്‍ മൂലമാണ് കൊമാലി ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സഹ യൂട്യൂബറുമായ യുവാവുമായി കൊമാലി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധം അവസാനിച്ചതിലുണ്ടായ വൈകാരിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. 6 മാസം മുന്‍പും കൊമാലി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates