crude oil price file
Business

എണ്ണവില എങ്ങോട്ട്?, ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 85 ഡോളറിലേക്ക്, രണ്ടുദിവസത്തിനിടെ കുതിച്ചത് 11 ശതമാനം

ആഗോള വിപണിയില്‍ എണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നു. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരിക്കുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 85 ഡോളറിലേക്ക് അടുക്കുകയാണ്. ഇന്നലെ 9.6 ശതമാനം കുതിച്ച എണ്ണവില ഇന്ന് രണ്ടുശതമാനമാണ് മുന്നേറിയത്.

ഒരിടവേളയ്ക്ക് ശേഷം ആരംഭിച്ച അമേരിക്ക- ഇറാന്‍ സംഘര്‍ഷം മൂന്നാംദിവസത്തിലേക്ക് കടക്കുകയാണ്. ഇത് ആഗോള എണ്ണനീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് സാധാരണ നിലയിലേക്ക് വരുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഇതാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം.

ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണാധികാരം തങ്ങള്‍ക്ക് ആണ് എന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന് നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സുരക്ഷിത യാത്രയ്ക്കായി കാര്‍ഗോ കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അതേസമയം തങ്ങളുടെ അനുവാദമില്ലാതെ യുഎസ് സേന ഈ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. അമേരിക്കയുമായി സഹകരിക്കുന്ന പ്രാദേശിക രാജ്യങ്ങളുടെ നീക്കം ഇറാനെതിരായ യുദ്ധമായി കണക്കാക്കുമെന്നും ഇതിന്റെ പ്രത്യാഘാതം മേഖലയിലാകെ പടരുമെന്നും ഇറാന്‍ വ്യക്തമാക്കി.

Oil prices hit 1-month high as US-Iran attacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി