മുതിര്‍ന്ന പൗരന്മാര്‍ക്ക് ധൈര്യമായി നിക്ഷേപിക്കാം, 100 ശതമാനം സുരക്ഷിതം; അറിയാം കെഎസ്എഫ്ഇ പദ്ധതി

റിട്ടയേര്‍ഡ് ലൈഫ് ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്.
ksfe
ksfe vandanam senior citizen schemeചിത്രം: ഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

റിട്ടയേര്‍ഡ് ലൈഫ് ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്. പെന്‍ഷന്‍ കാലത്തെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിരവധി ധനസമ്പാദന മാര്‍ഗങ്ങള്‍ ഉണ്ട്. ചിലത് വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ മാര്‍ഗങ്ങളാണ്. വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുന്നതിനാല്‍ ചിലര്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ ധൈര്യക്കുറവ് ഉണ്ടാവാറുണ്ട്.

എന്നാല്‍ ഈ ആശങ്ക വളരെ എളുപ്പത്തില്‍ പരിഹരിക്കാനാകും. വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹ്രസ്വകാലത്ത് മികച്ച വരുമാനം നല്‍കുന്ന സര്‍ക്കാര്‍ നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് കെഎസ്എഫ്ഇ വന്ദനം പദ്ധതി. വളരെ കുറഞ്ഞ കാലയളവില്‍ മികച്ച വരുമാനം ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും ഈ പദ്ധതി ഉത്തമമാണ്. 60 വയസ് പൂര്‍ത്തിയായ മുതിര്‍ന്ന പൗരന്മാര്‍ക്കും, വിരമിച്ച കെഎസ്എഫ്ഇ ജീവനക്കാര്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയാണ് നിക്ഷേപ കാലയളവ്. 10,000 രൂപയാണ് കുറഞ്ഞ നിക്ഷേപ പരിധി. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. കേരള സര്‍ക്കാര്‍ പിന്തുണയുളള്ളതിനാല്‍ തന്നെ നിക്ഷേപിക്കുന്ന ഓരോ രൂപയും ഇവിടെ സുരക്ഷിതമായിരിക്കും. നിലവില്‍ നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം വാര്‍ഷിക പലിശാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?

ഇവിടെ 5 ലക്ഷം രൂപ പരമാവധി 2 വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നത്. പലിശ നിരക്ക് 8 ശതമാനം ആണ്. അതായത് രണ്ട് വര്‍ഷത്തേക്ക് ഏകദേശം 80,000 രൂപ പലിശയായി മാത്രം ലഭിക്കും. അതായത് 2 വര്‍ഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടില്‍ മൊത്തം 5,80,000 രൂപയുണ്ടാകും. നിക്ഷേപ തുക 10,000 രൂപയ്ക്ക് മുകളിലായതിനാല്‍, ആവശ്യമെങ്കില്‍ പലിശ തുക എല്ലാ മാസവും കൈപ്പറ്റാനുള്ള സൗകര്യവും പദ്ധതി വാഗ്ദാനം ചെയ്യുന്നു. അതായത് സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷന്‍ ആണ്.

നിശ്ചയിച്ച കാലാവധിക്ക് മുന്‍പ് പണം പിന്‍വലിച്ചാല്‍ ഉയര്‍ന്ന പലിശ ലഭിക്കില്ല. ബാങ്കുകളിലേത് പോലെ തന്നെ നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം നികുതി പരിധിയില്‍ വരുന്നുണ്ടെങ്കില്‍ ഫോം 15H / 15G എന്നിവ കൃത്യമായി സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ടിഡിഎസ് പിടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ksfe
ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ സുരക്ഷിതം; വിവാദങ്ങള്‍ക്കിടെ 'മ്യൂസ് ഇമേജ്' ഫീച്ചര്‍ പിന്‍വലിച്ചു
ksfe
കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഓര്‍ത്ത് ആധി കൂട്ടേണ്ട!; നികുതി ഇളവിന് പ്രയോജനപ്പെടുത്താം; അറിയേണ്ടതെല്ലാം
Summary

ksfe vandanam senior citizen scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com