crude oil price file
Business

വീണ്ടും തിളച്ച് പശ്ചിമേഷ്യ, എണ്ണവില കുതിക്കുന്നു, 76 ഡോളര്‍ കടന്നു; യുദ്ധത്തിന് മുന്‍പുള്ള അവസ്ഥ വരുമോ?

ഒരിടവേളയ്ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതിനെ തുടര്‍ന്ന് കുതിച്ച് എണ്ണവില.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതിനെ തുടര്‍ന്ന് കുതിച്ച് എണ്ണവില. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 76 ഡോളറിന് മുകളിലാണ് എണ്ണവില.

ആഗോള ഊര്‍ജ്ജ വിപണിക്ക് നേരിയ ആശ്വാസം നല്‍കിയിരുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ തകരാന്‍ പുതിയ സംഘര്‍ഷം കാരണമാകുമോ എന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ യുദ്ധത്തിന് മുന്‍പുള്ള നിരക്കിലേക്ക് വില തിരികെ എത്തിയിരുന്നു. ഇതില്‍ മാറ്റം വരുമോ എന്ന ആശങ്കയിലാണ് ആഗോള വിപണി. ജൂണ്‍ 23ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ ഉണ്ടായിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് അമേരിക്ക ഇറാനില്‍ ആക്രമണം നടത്തുകയും ഇറാനിയന്‍ എണ്ണയ്ക്കുള്ള താല്‍ക്കാലിക ഉപരോധ ഇളവ് റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ വില വര്‍ധന ഉണ്ടായത്. കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യുഎസ്, ഖത്തര്‍, സൗദി ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. അതേസമയം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ടെഹ്റാന്‍ നേരിട്ട് ഏറ്റെടുത്തിട്ടില്ലെങ്കിലും, തങ്ങള്‍ അംഗീകരിക്കാത്ത റൂട്ടുകളിലൂടെ ഈ ജലപാത മറികടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് അവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Oil prices surge as US strikes Iran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വര്‍ഗീയതക്ക് വളം വെക്കുന്ന പ്രസ്താവന; പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ല'; വെള്ളാപ്പള്ളിക്കെതിരെ സിപിഎം

Today's Rashi Phalam August 23 | പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ സഫലമാകും

സെറീന വില്ല്യംസ്- കാർലോസ് അൽക്കരാസ്... 'ബ്ലോക്ക്ബസ്റ്റർ' മിക്സഡ‍് ഡബിൾസ് ടീം!

'80കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെ; പലയിടത്തും നിവിന്‍ കരയാതെ കരയുന്നുണ്ട്; മമിതയ്ക്ക് ഉര്‍വശിയുടെ സ്വാഭാവികത'

ഞായറാഴ്ചയും നബിദിനത്തിലും അവധിയില്ല; റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും