ഈജിപ്തിന്റെ ഗോള്‍ എന്തുകൊണ്ട് റദ്ദാക്കി? അര്‍ജന്റീനക്കെതിരെ ഫൗള്‍ അനുവദിക്കാത്തതിന് കാരണമെന്ത്? ഫുട്‌ബോള്‍ നിയമം ഇങ്ങനെ

ഈജിപ്ഷ്യന്‍ താരം മര്‍വാന്‍ ആതിയ അര്‍ജന്റീന പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതാണ് ഗോള്‍ നിഷേധിക്കാന്‍ കാരണമായത്
VAR Controversy in Argentina vs Egypt Match
അര്‍ജന്റീനയുമായുള്ള മത്സരത്തിനിടെ റഫറിയുടെ തീരുമാനം ചോദ്യം ചെയ്യുന്ന ഈജിപ്ത് താരങ്ങള്‍Getty
Updated on
2 min read

അറ്റ്‌ലാന്റ: അര്‍ജന്റീനയും ഈജിപ്തും തമ്മില്‍ നടന്ന ആവേശകരമായ പ്രീ-ക്വാര്‍ട്ടര്‍ മത്സരം അര്‍ജന്റീനയുടെ 3-2 വിജയത്തിലാണ് അവസാനിച്ചത്. ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക തിരിച്ചുവരവിനേക്കാള്‍, മത്സരത്തിലെ ചില വാര്‍ തീരുമാനങ്ങളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഈജിപ്തിന്റെ ഒരു ഗോള്‍ നിഷേധിക്കപ്പെട്ടതും അവര്‍ക്ക് അനുകൂലമായ ഫൗള്‍ റഫറി പരിശോധിക്കാതിരുന്നതും വലിയ വിവാദമായിട്ടുണ്ട്. ഫുട്‌ബോള്‍ നിയമങ്ങള്‍ പ്രകാരം റഫറിയുടെ തീരുമാനം ശരിയായിരുന്നോ എന്ന് നോക്കാം.

VAR Controversy in Argentina vs Egypt Match
മറഡോണയേയും പിന്നിലാക്കി, റെക്കോര്‍ഡുകള്‍ തിരുത്തി മെസി; ഒപ്പം നാണക്കേടിന്റെയും

റദ്ദാക്കപ്പെട്ട ഗോള്‍

മത്സരത്തിന്റെ 58-ാം മിനിറ്റില്‍ ഈജിപ്ത് താരം മുസ്തഫ സിക്കോ നേടിയ ഗോള്‍ വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി ഫ്രാന്‍സ്വ ലെറ്റെക്‌സിയര്‍ റദ്ദാക്കി. ഈജിപ്ഷ്യന്‍ താരം മര്‍വാന്‍ ആതിയ അര്‍ജന്റീന പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതാണ് ഗോള്‍ നിഷേധിക്കാന്‍ കാരണമായത്.

ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് നിയമപ്രകാരം, ഒരു ഗോള്‍ നേടുന്നതിന് മുന്‍പുള്ള 'അറ്റാക്കിങ് പൊസഷന്‍ ഫേസ്' (എപിപി) പരിശോധിക്കാന്‍ വാറിന് അധികാരമുണ്ട്. ഒരു ഗോള്‍ നേടുന്നതിന് കാരണമായ അതേ നീക്കത്തില്‍ എന്തെങ്കിലും നിയമലംഘനം (ഫൗള്‍, ഹാന്‍ഡ്ബോള്‍, ഓഫ്സൈഡ്) നടത്തിയിട്ടുണ്ടെങ്കില്‍ ആ ഗോള്‍ റദ്ദാക്കാവുന്നതാണ്. മര്‍വാന്‍ ആതിയ എതിര്‍താരത്തിന്റെ കാലില്‍ ചവിട്ടിയതും ജേഴ്‌സിയില്‍ പിടിച്ചു വലിച്ചതും നിയമപ്രകാരം ഫൗള്‍ ആയി കണക്കാക്കാം.

VAR Controversy in Argentina vs Egypt Match
'മെസിയെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്താന്‍ അവര്‍ ഞങ്ങളെ ചതിച്ചു, അനീതിക്ക് ഇരയായി'; റഫറിയിങ്ങിനെ വിമര്‍ശിച്ച് ഈജിപ്ഷ്യന്‍ കോച്ച്

എങ്കിലും, ഈ ഫൗള്‍ നടന്നത് ഗോള്‍ നേടിയ സ്ഥലത്തു നിന്നും 100 വാര അകലെയാണെന്നും ഏകദേശം 10 സെക്കന്‍ഡുകള്‍ക്ക് മുന്‍പാണ് നടന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ തീരുമാനം വാറിന്റെ പരിധിക്ക് അപ്പുറമാണെന്ന് മുന്‍ റഫറി മാര്‍ക്ക് ക്ലാറ്റന്‍ബര്‍ഗ് അടക്കമുള്ളവര്‍ വാദിക്കുന്നു. എന്നാല്‍, പന്തിന്റെ നിയന്ത്രണം ആ ഫൗളിലൂടെയാണ് ഈജിപ്തിന് ലഭിച്ചത് എന്നതുകൊണ്ട് നിയമപരമായ നടപടി ശരിയാണെന്ന് വാര്‍ വിദഗ്ധനായ ജോ മക്‌നിക് അഭിപ്രായപ്പെടുന്നു.

ഈജിപ്തിന് ലഭിക്കാത്ത പെനാല്‍റ്റി/ഫൗള്‍

അര്‍ജന്റീനയുടെ വിജയഗോളിന് തൊട്ടുമുന്‍പ് തങ്ങള്‍ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി ലഭിക്കേണ്ടതായിരുന്നുവെന്ന് ഈജിപ്ത് പരിശീലകന്‍ ഹോസം ഹസ്സന്‍ ആരോപിക്കുന്നു. ഈ നീക്കം വാര്‍ പരിശോധനയ്ക്ക് പോലും വിധേയമാക്കിയില്ല എന്നത് വലിയ അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗോളുകള്‍, പെനാല്‍റ്റികള്‍, ചുവപ്പ് കാര്‍ഡുകള്‍, ആളുമാറി കാര്‍ഡ് നല്‍കല്‍ എന്നീ നാല് സാഹചര്യങ്ങളില്‍ മാത്രമേ വാര്‍ ഇടപെടുകയുള്ളൂ. ഒരു ഗോള്‍ വീണാല്‍ അതിനു മുന്നോടിയായുള്ള നീക്കങ്ങള്‍ വാര്‍ സ്വമേധയാ പരിശോധിക്കേണ്ടതാണ്. എന്നാല്‍ അര്‍ജന്റീനയുടെ ഗോളിന് മുന്‍പ് നടന്നുവെന്ന് പറയപ്പെടുന്ന ഫൗള്‍ 'വ്യക്തമായ പിഴവ്' (clear and obvious error) ആണെന്ന് വാര്‍ റൂമിലുള്ളവര്‍ക്ക് തോന്നാതിരുന്നതാകാം റഫറിയെ അറിയിക്കാതിരുന്നതിന് കാരണം.

തങ്ങള്‍ അനീതിക്ക് ഇരയായായെന്നാണ് ഈജിപ്ഷ്യന്‍ പരിശീലകന്‍ മത്സരശേഷം പ്രതികരിച്ചത്. അര്‍ജന്റീനയെയും മെസിയെയും ടൂര്‍ണമെന്റില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. നിയമപുസ്തകത്തിലെ കടുത്ത നിബന്ധനകള്‍ പാലിക്കപ്പെട്ടെങ്കിലും കായിക വിനോദത്തിന്റെ ആവേശത്തെ വാര്‍ ഇടപെടലുകള്‍ ബാധിക്കുന്നുണ്ടോ എന്ന വലിയ ചര്‍ച്ചയ്ക്കാണ് മത്സരം വഴിതുറന്നിരിക്കുന്നത്.

VAR Controversy in Argentina vs Egypt Match
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്; ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടും
VAR Controversy in Argentina vs Egypt Match
അർജന്റീന ടീമിലെ 'വെളുത്ത' മതിൽ: കറുത്ത വർഗക്കാരുടെ അസാന്നിധ്യത്തിന് പിന്നിലെ കറുത്ത ചരിത്രം
VAR Controversy in Argentina vs Egypt Match
'നികൃഷ്ടയായ സ്ത്രീ, നിങ്ങള്‍ ആ സ്ഥാനം അര്‍ഹിക്കുന്നില്ല'; വംശീയാധിക്ഷേപം നടത്തിയ പരാഗ്വേ സെനറ്റര്‍ക്കെതിരെ എംബാപ്പെ
Summary

What was the VAR controversy in Argentina vs Egypt QF Match? What football laws says?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com