ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ പുതിയ ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 31ന് ചൈനയിലാണ് വൺപ്ലസ് 13 സ്മാർട്ട്‌ഫോൺ ആദ്യം അവതരിപ്പിക്കുക. എന്നാൽ ഇന്ത്യയിൽ എന്ന് ലോഞ്ച് ചെയ്യുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
വൺപ്ലസ് 12 സ്മാർട്ട്‌ഫോണിന്റെ പിൻഗാമിയായി വരുന്ന ഫോണിൽ നിരവധി പുതിയ ഫീച്ചറുകൾ ഉണ്ടാവും. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്‌സെറ്റ് ആണ് ഫോണിന് കരുത്തുപകരുക. വൺപ്ലസ് 13 മൂന്ന് നിറങ്ങളാണ് വാഗ്ദാനം ചെയ്യുക. വൈറ്റ് ഡൗൺ, ബ്ലൂ മൊമെന്റ്, ഒബ്‌സിഡിയൻ സീക്രട്ട് എന്നിങ്ങനെ വേറിട്ട നിറത്തിലാണ് ഫോൺ വിപണിയിൽ എത്തുക. മുൻവശത്ത് മൈക്രോ-ക്വാഡ്-കർവ്ഡ് ഡിസ്പ്ലേയും പിൻവശത്തെ പാനലിൽ വൃത്താകൃതിയിലുള്ള കാമറ മൊഡ്യൂളുമായാണ് ഫോൺ വരുന്നത്. കാമറ വിഭാഗത്തിലുള്ള മൂന്ന് ലെൻസുകളും ചതുരാകൃതിയിൽ ഒരേ വലിപ്പത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു എൽഇഡി ഫ്‌ലാഷ് യൂണിറ്റും ഇതിലുണ്ട്. ഒരു മെറ്റാലിക് റിങ് കാമറ മൊഡ്യൂളിനെ വലയം ചെയ്യുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
6.82-ഇഞ്ച് 2K 120Hz BOE X2 സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്, 24 GB വരെ LPDDR5x റാം, 1 TB വരെ UFS 4.0 സ്റ്റോറേജ്, 100W ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങും ഉള്ള 6,000mAh ബാറ്ററി, 32 മെഗാപിക്സൽ ഫ്രണ്ട് കാമറ, പിന്നിൽ 50 മെഗാപിക്സൽ ട്രിപ്പിൾ കാമറ യൂണിറ്റ് എന്നിവയാണ് ഈ ഫോണിന്റെ മറ്റു പ്രത്യേകതകൾ. ColorOS 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15ൽ ഇത് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. IP69-റേറ്റഡ് ചേസിസ് ഫീച്ചറാണ് മറ്റൊരു പ്രത്യേകത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates