വണ്‍പ്ലസ് 13 എക്സ്
Business

50,000ന് മുകളില്‍ വില, ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫീച്ചര്‍; 6000 എംഎഎച്ച് ബാറ്ററിയുമായി വണ്‍പ്ലസ് 13, വിശദാംശങ്ങള്‍

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13 ചൈനയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13 ചൈനയില്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ച ഫോണുകളില്‍ ഒന്നാണിത്. ഇതില്‍ ക്രമീകരിച്ച 6000എംഎഎച്ച് ബാറ്ററി ഫോണിന് കരുത്തുപകരും. അടുത്ത വര്‍ഷം ജനുവരിയില്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും.

നാലു വേരിയന്റുകളിലാണ് വണ്‍പ്ലസ് 13 വരിക. 12 ജിബി റാമും 256 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള ബേസ് മോഡലിന് 53,100 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള വേരിയന്റിന് വില അല്‍പ്പം കൂടും. 57,900 രൂപയാണ് വില. 16 ജിബി റാമും 512 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള ഫോണിന് 62,600 രൂപയും 24 ജിബിയും ഒരു ടിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള പ്രീമിയം മോഡലിന് 70,900 രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്.

മുന്‍വശത്ത് മൈക്രോ-ക്വാഡ്-കര്‍വ്ഡ് ഡിസ്‌പ്ലേയും പിന്‍വശത്തെ പാനലില്‍ വൃത്താകൃതിയിലുള്ള കാമറ മൊഡ്യൂളുമായാണ് ഫോണ്‍ വരുന്നത്. കാമറ വിഭാഗത്തിലുള്ള മൂന്ന് ലെന്‍സുകളും ചതുരാകൃതിയില്‍ ഒരേ വലിപ്പത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു എല്‍ഇഡി ഫ്ലാഷ് യൂണിറ്റും ഇതിലുണ്ട്. ഒരു മെറ്റാലിക് റിങ് കാമറ മൊഡ്യൂളിനെ വലയം ചെയ്യുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

6.82-ഇഞ്ച് 2K 120Hz BOE X2 സ്‌ക്രീന്‍, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, 100W ചാര്‍ജിങ്ങും 50W വയര്‍ലെസ് ചാര്‍ജിങ്ങും ഉള്ള 6,000mAh ബാറ്ററി, 32 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ, പിന്നില്‍ 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ കാമറ യൂണിറ്റ് എന്നിവയാണ് ഈ ഫോണിന്റെ മറ്റു പ്രത്യേകതകള്‍. സോണി LYT-808 സെന്‍സറും OIS ഉം ഉള്ള പ്രധാന കാമറ, 73mmന് തുല്യമായ ഫോക്കല്‍ റേഞ്ചുള്ള 3x പെരിസ്‌കോപ്പ് ലെന്‍സ് (LYT600), സാംസങ്ങിന്റെ S5KJN5 സെന്‍സര്‍ ഉപയോഗിക്കുന്ന 15mmന് തുല്യമായ അള്‍ട്രാവൈഡ് കാമറ (ഇത് ഒരു മാക്രോ ലെന്‍സായും പ്രവര്‍ത്തിക്കുന്നു) എന്നിവയാണ് കാമറ വിഭാഗത്തിലെ മറ്റു ഫീച്ചറുകള്‍. ColorOS 15 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 15ലാണ് ഇത് പ്രവര്‍ത്തിക്കുക. IP69റേറ്റഡ് ചേസിസ് ഫീച്ചറാണ് മറ്റൊരു പ്രത്യേകത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT