വണ്‍പ്ലസ് 13  IMAGE CREDIT: ONEPLUS
Business

6000എംഎഎച്ച് കരുത്തുറ്റ ബാറ്ററി, ഹൈഎന്‍ഡ് സ്‌പെസിഫിക്കേഷനുകള്‍; മിനി ഫോണുമായി വണ്‍പ്ലസ്

മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ വണ്‍പ്ലസ് ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ വണ്‍പ്ലസ് ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 'വണ്‍പ്ലസ് 13 മിനി' എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ 6000mAh ബാറ്ററി ഉള്‍പ്പെടെ ഹൈഎന്‍ഡ് സ്‌പെസിഫിക്കേഷനുകളോടെ വരുമെന്നാണ് പ്രതീക്ഷ. ചെറുതും എന്നാല്‍ ശക്തവുമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍.

വണ്‍പ്ലസ് 13 സീരീസ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. ഒരു കോംപാക്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആണെങ്കിലും വണ്‍പ്ലസ് 13 മിനി നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. വണ്‍പ്ലസ് 13 മിനിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ 6000mAh ബാറ്ററിയാണ്. ഇത് അസാധാരണമായ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യും.

ഫോണ്‍ 6.3 ഇഞ്ച് ചെറിയ ഡിസ്‌പ്ലേയുമായി വരാനാണ് സാധ്യത. ഒതുക്കമുള്ളതും സ്‌റ്റൈലിഷും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമായ ഫോണ്‍ ഇഷ്ടപ്പെടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. 2025 ന്റെ രണ്ടാം പകുതിയില്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും.

ഡിസ്‌പ്ലേയുടെ കാര്യത്തില്‍, വണ്‍പ്ലസ് 13 മിനിയില്‍ 1.5K റെസല്യൂഷനോടുകൂടിയ ബെസല്‍ലെസ് LTPO OLED പാനല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. തടസ്സമില്ലാത്ത ഗെയിമിങ്, മള്‍ട്ടിടാസ്‌കിങ്, അതിവേഗ പ്രകടനം എന്നിവ ഉറപ്പാക്കുന്ന തരത്തിലാണ് ഫോണ്‍.സ്മാര്‍ട്ട്‌ഫോണില്‍ 50MP െ്രെപമറി സെന്‍സറുള്ള ട്രിപ്പിള്‍കാമറ സിസ്റ്റം, 2x ഒപ്റ്റിക്കല്‍ സൂമുള്ള 50MP ടെലിഫോട്ടോ കാമറ, മെച്ചപ്പെട്ട ഫോട്ടോഗ്രാഫിക്കായി എഐ ഫീച്ചറുകള്‍ എന്നിവ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം