ഒറ്റ പ്രീമിയത്തില്‍ സ്ഥിരവരുമാനം, ഇന്‍സെന്റീവ്, നിരവധി മറ്റു ആനുകൂല്യങ്ങള്‍; സ്മാര്‍ട്ട് പെന്‍ഷന്‍ പദ്ധതി അവതരിപ്പിച്ച് എല്‍ഐസി

വിരമിക്കലിനുശേഷം ഗ്യാരണ്ടീഡ് വരുമാനം ഉറപ്പാക്കുന്ന 'സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാനുമായി' പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി
LIC Smart Pension Plan: Eligibility, Age Limit, Benefits
'സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാനുമായി' പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിപ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: വിരമിക്കലിനുശേഷം ഗ്യാരണ്ടീഡ് വരുമാനം ഉറപ്പാക്കുന്ന 'സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാനുമായി' പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. ഒറ്റയ്ക്കും ജോയിന്റായിട്ടുമുള്ള ആന്വിറ്റികള്‍ക്ക് നിരവധി ആന്വിറ്റി ഓപ്ഷനുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, നോണ്‍ലിങ്ക്ഡ്, ആന്വിറ്റി പ്ലാനാണ്. ഒരിക്കല്‍ തെരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷന്‍ മാറ്റാന്‍ കഴിയില്ല.

ഒറ്റ പ്രീമിയത്തില്‍ സ്ഥിരവരുമാനം ഉറപ്പുനല്‍കുന്ന ആന്വിറ്റി സ്‌കീമാണിത്. വിശാലമായ ആന്വിറ്റി ഓപ്ഷനുകളില്‍ ആവശ്യമനുസരിച്ച് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. പ്രധാനമായി സിംഗിള്‍ ലൈഫ് ആന്വിറ്റി, ജോയിന്റ് ലൈഫ് എന്നിവയില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സൗകര്യം ഇതില്‍ ലഭ്യമാണ്. വാര്‍ഷികം, അര്‍ദ്ധ വാര്‍ഷികം, െ്രെതമാസികം, പ്രതിമാസം എന്നിങ്ങനെ ആന്വിറ്റി പേയ്‌മെന്റ്( വരുമാനം) വാങ്ങാനുള്ള സൗകര്യമാണ് മറ്റൊന്ന്. പ്രീമിയം അടച്ചാല്‍ ഉടന്‍ സ്ഥിരമായി വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതിയില്‍ അംഗമാകുന്നവരുടെ മരണശേഷം പണം എങ്ങനെ നല്‍കണമെന്ന് പദ്ധതില്‍ ചേരുന്ന സമയത്ത് തെരഞ്ഞെടുക്കാനാവും. ഉയര്‍ന്ന തുകയ്ക്ക് പോളിസി എടുക്കുകയാണെങ്കില്‍ ഇന്‍സെന്റീവുകള്‍ ലഭിക്കും. നിലവിലുള്ള പോളിസി ഉടമയ്ക്കും നോമിനിക്കും ഇന്‍സെന്റീവുകള്‍ ലഭിക്കുന്ന തരത്തിലാണ് സ്‌കീം.

ചുരുങ്ങിയത് ഒരു ലക്ഷം രൂപയാണ് പ്രീമിയം. 18 വയസുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. പരമാവധി പ്രായം ആന്വിറ്റി ഓപ്ഷന്‍ അനുസരിച്ച് 65 മുതല്‍ 100 വയസു വരെയാണ്. പോളിസി ഏജന്റുമാര്‍ മുഖേനയും ഓണ്‍ലൈന്‍ വഴിയും വാങ്ങാവുന്നതാണ്. www.licindia.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈനായി പോളിസിയില്‍ ചേരേണ്ടത്.

ആനുകൂല്യങ്ങള്‍

1. മരണ ആനുകൂല്യ ഓപ്ഷനുകള്‍:

എല്‍ഐസി സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാന്‍ വരിക്കാരന്റെ മരണശേഷം നോമിനിക്ക് മൊത്തമായി തുക അനുവദിക്കുന്നു. മാത്രമല്ല, ആനുകൂല്യം മറ്റൊരു ആന്വിറ്റിയാക്കി മാറ്റാനുള്ള ഓപ്ഷനും ഉണ്ട്. അല്ലെങ്കില്‍ 5, 10 അല്ലെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ തവണകളായും സ്വീകരിക്കാം.

2. ലിക്വിഡിറ്റി ഓപ്ഷന്‍:

അഞ്ചു വര്‍ഷത്തിനുശേഷം, നിക്ഷേപിച്ച തുകയുടെ 60 ശതമാനം വരെ പിന്‍വലിക്കാം.

3. വായ്പാ സൗകര്യം:

പോളിസി ആരംഭിച്ച് മൂന്ന് മാസത്തിനുശേഷം വരിക്കാര്‍ക്ക് വായ്പാ സൗകര്യം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com