വണ്‍പ്ലസ് ബഡ്‌സ് 3 പ്രോ ലോഞ്ച് ഇന്ന്  image credit: oneplus
Business

12,000 രൂപയില്‍ താഴെ, 43 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്; അത്യാധുനിക ഫീച്ചറുകളുമായി വണ്‍പ്ലസ് ബഡ്‌സ് 3 പ്രോ ലോഞ്ച് ഇന്ന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഇയര്‍ബഡുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഇയര്‍ബഡുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. വണ്‍പ്ലസ് ബഡ്‌സ് 3 പ്രോ എന്ന പേരില്‍ അവതരിപ്പിക്കുന്ന പ്രീമീയം ഇയര്‍ബഡുകള്‍ക്ക് 11,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

ഡ്യുവല്‍ ഡ്രൈവര്‍ സജ്ജീകരണത്തോടെ വരുന്ന വണ്‍പ്ലസ് ബഡ്‌സ് 3 പ്രോയ്ക്ക് മുന്‍ഗാമിയായ വണ്‍പ്ലസ് ബഡ്‌സ് പ്രോ ടുവിനേക്കാള്‍ നിരവധി ഫീച്ചറുകള്‍ ഉണ്ടാവും. എന്നിരുന്നാലും, വിലയില്‍ വലിയ മാറ്റമൊന്നും ഉണ്ടായേക്കില്ല. പുതിയ ജോഡി ഇയര്‍ബഡുകള്‍ക്ക് ബഡ്‌സ് പ്രോ ടുവിന്റെ അതേവിലയായിരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഇന്‍-ഇയര്‍, ട്രൂ വയര്‍ലെസ് ഇയര്‍ബഡുകള്‍ (TWS) ആയിട്ടാണ്. ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയും ഫീച്ചര്‍ ആക്റ്റീവ് നോയ്സ് കാന്‍സലേഷനും അടക്കം നിരവധി പ്രത്യേകതകളുമായാണ് ഇയര്‍ബഡുകള്‍ വിപണിയിലെത്തുക. 43 മണിക്കൂര്‍ വരെ മികച്ച ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു.

കേസും ഇയര്‍ബഡുകളും ഒരുമിച്ച് 61 ഗ്രാം ഭാരം മാത്രമേ ഉണ്ടാവൂ. IP55 റേറ്റിംഗുള്ള ടച്ച് കണ്‍ട്രോളുകള്‍, വോയ്സ് അസിസ്റ്റന്റ് സപ്പോര്‍ട്ട്, വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്. ഈ ഇയര്‍ബഡുകള്‍ ആഴത്തിലുള്ള ബാസിനൊപ്പം മികച്ച ശബ്ദ നിലവാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.പാക്കേജില്‍ ഒരു ജോടി ഇയര്‍ബഡുകള്‍, ഒരു ചാര്‍ജിംഗ് കേസ്, ഒരു ടൈപ്പ്-സി ചാര്‍ജിംഗ് കേബിള്‍, സുരക്ഷ, വാറന്റി കാര്‍ഡുകള്‍, നാല് ഇയര്‍ ടിപ്പുകള്‍ എന്നിവ ഉള്‍പ്പെട്ടേക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT