വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ് ഫൈവ് ജി  image credit:oneplus
Business

ഫുള്‍ ചാര്‍ജിന് വെറും 52 മിനിറ്റ്, അക്വാ ടച്ച്; 20,000 രൂപയില്‍ താഴെ വില, ഷൈന്‍ ചെയ്യാന്‍ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ്

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ച നോര്‍ഡ് സിഇ 4 ലൈറ്റ് ഫൈവ് ജി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ച നോര്‍ഡ് സിഇ 4 ലൈറ്റ് ഫൈവ് ജി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. Sony LYTIA പ്രൈമറി സെന്‍സര്‍, 80W SuperVOOC ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററി, AMOLED ഡിസ്‌പ്ലേ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

2,100 nits ബ്രൈറ്റ്‌നെസ് നല്‍കുന്നതാണ് AMOLED ഡിസ്പ്ലേ. അക്വാ ടച്ച് ഫീച്ചറാണ് മറ്റൊരു പ്രത്യേകത. വിരലുകള്‍ നനഞ്ഞിരിക്കുമ്പോള്‍ പോലും യാതൊരുവിധ തകരാറുകളും സംഭവിക്കാതെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോക്താക്കള്‍ക്ക് ഇതുവഴി സാധിക്കും.സ്നാപ്ഡ്രാഗണ്‍ 695 5G ചിപ്സെറ്റാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ 8 ജിബി റാം വരെ വാഗ്ദാനം ചെയ്‌തേക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

50MP Sony LYT-600 പ്രൈമറി കാമറയാണ് മറ്റൊരു സവിശേഷത. സെക്കന്‍ഡറി കാമറയുടെയും സെല്‍ഫി കാമറയുടെയും വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബാറ്ററിയുടെ കാര്യത്തില്‍ 80W SuperVOOC ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററിയാണ് ഇതില്‍ വരിക. 52 മിനിറ്റിനുള്ളില്‍ 100 ശതമാനവും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. റിവേഴ്സ് ചാര്‍ജിംഗിനുള്ള പിന്തുണയാണ് മറ്റൊരു ഫീച്ചര്‍. തിളക്കമേറിയ ബ്ലൂ കളര്‍ ഓപ്ഷനില്‍ ഇറങ്ങുന്ന ഫോണിന് 20,000ല്‍ താഴെയായിരിക്കും വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT