വണ്‍പ്ലസ് വാച്ച് 
Business

ഓട്ടം, നീന്തല്‍ അടക്കം 110ലധികം വര്‍ക്കൗട്ട് മോഡുകള്‍, ഫോണ്‍ കോളുകളോടും പ്രതികരിക്കാം; പുതിയ തലമുറ സ്മാര്‍ട്ട് വാച്ചുമായി വണ്‍പ്ലസ്

പുതിയ സീരിസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം പുതിയ തലമുറ സ്മാര്‍ട്ട് വാച്ചും വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ കമ്പനിയായ വണ്‍പ്ലസ്

Author : സമകാലിക മലയാളം ഡെസ്ക്

ബീജിങ്: പുതിയ സീരിസ് സ്്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം പുതിയ തലമുറ സ്മാര്‍ട്ട് വാച്ചും വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ കമ്പനിയായ വണ്‍പ്ലസ്. 9 സീരിസ് സ്മാര്‍ട്ട്‌ഫോണുകളും 110ലധികം വര്‍ക്കൗട്ട് മോഡുകള്‍ അടങ്ങുന്ന അത്യാധുനിക സ്മാര്‍ട്ട് വാച്ചുമാണ് അവതരിപ്പിക്കുന്നത്. വണ്‍പ്ലസ് വാച്ച് എന്ന പേരിലാണ് സ്മാര്‍ട്ട് വാച്ച്.

ഓട്ടം, നീന്തല്‍ അടക്കം വിവിധ വര്‍ക്കൗട്ട് ശൈലികളുടെ അനിമേറ്റഡ് ഷോര്‍ട്ട് വീഡിയോ സഹിതം ട്വിറ്ററിലൂടെയാണ് കമ്പനി പ്രഖ്യാപനം നടത്തിയത്.അത്യാധുനിക സാങ്കേതികവിദ്യയായ സ്‌നാപ്ഡ്രാഗണ്‍ വിയര്‍ സംവിധാനം അടങ്ങുന്നതായിരിക്കും സ്മാര്‍ട്ട് വാച്ച് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍കോളുകളോട് പ്രതികരിക്കാനും നോട്ടിഫിക്കേഷന്‍ അടക്കമുള്ള സേവനങ്ങളും ലഭ്യമാവുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ്  മറ്റൊരു പ്രത്യേകത. ഇത് ബാറ്ററി ചാര്‍ജ് ലാഭിക്കാന്‍ സഹായിക്കും. ഹൃദയമിടിപ്പ് തിരിച്ചറിയാന്‍ സഹായിക്കുന്ന ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, രക്തത്തിലെ ഓക്‌സിജന്‍ അളവ് അറിയാന്‍ സഹായിക്കുന്ന ബ്ലഡ് ഓക്‌സിജന്‍ മോണിറ്റര്‍ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT