പ്രതീകാത്മക ചിത്രം 
Business

25 രൂപയ്ക്ക് ഒരു കിലോ സവാള, നാളെ മുതൽ വിൽപ്പന; കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ 

നാളെ മുതൽ കിലോഗ്രാമിന് 25 രൂപ നിരക്കില്‍ സവാള ലഭ്യമാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഉയര്‍ന്നുനില്‍ക്കുന്ന സവാള വില നിയന്ത്രിക്കാന്‍ കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തിയതിന് പുറമേ സബ്ഡിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ഇടപെടലുമായി കേന്ദ്രം. നാളെ മുതൽ കിലോഗ്രാമിന് 25 രൂപ നിരക്കില്‍ സവാള ലഭ്യമാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

ചില്ലറ വില്‍പ്പനശാലകള്‍, മൊബൈല്‍ വാനുകള്‍ എന്നിവ വഴി സബ്‌സിഡി നിരക്കില്‍ സവാള വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വഴി കുറഞ്ഞ നിരക്കില്‍ സവാള വിറ്റഴിക്കാനാണ്് തീരുമാനം. നിലവില്‍ തക്കാളിയുടെ വില പിടിച്ചുനിര്‍ത്താന്‍ സമാനമായ നിലയില്‍ കേന്ദ്രം ഇടപെടല്‍ നടത്തുന്നുണ്ട്.

ഈ വര്‍ഷം സവാളയുടെ ബഫര്‍ സ്റ്റോക്ക് അഞ്ചുലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടക്കത്തില്‍ മൂന്ന് ലക്ഷം മെട്രിക് ടണ്‍ സംഭരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വില പിടിച്ചുനിര്‍ത്താന്‍ രണ്ടുലക്ഷം മെട്രിക് ടണ്‍ കൂടി സംഭരിക്കാന്‍ എന്‍സിസിഎഫിനോടും നാഫെഡിനോടും കേന്ദ്രം നിര്‍ദേശിച്ചിക്കുകയായിരുന്നു. തുടര്‍ന്ന് ചില്ലറ വില്‍പ്പനശാലകള്‍ വഴി ഇവ വിതരണം ചെയ്ത് സവാളയുടെ വില പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT