ഓപ്പോ ഫൈവ്ജി  സ്മാര്‍ട്ട്‌ഫോണ്‍ 
Business

വില കുറഞ്ഞ ഫൈവ് ജി സ്മാര്‍ട്ട്‌ഫോണുമായി ഓപ്പോ; ഫീച്ചറുകള്‍

പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ ഫൈവ്ജി  സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. എ സീരിസില്‍ കൂടുതല്‍ പുതുമകളുള്ള എ53എസ്‌ഫൈവ്ജി എന്ന പേരിലുള്ള ഫോണിന്റെ രണ്ടു വേരിയന്റുകളാണ് മെയ് രണ്ടു മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുക.

14,990 രൂപ വിലയുള്ള ബേസ് മോഡലിന് 128ജിബി സ്‌റ്റോറേജ് കപാസിറ്റി ഉണ്ട്. ആറ് ജിബി റാമാണ്് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 16,990 രൂപ വിലയുള്ള മറ്റൊരു മോഡലിനും സ്‌റ്റോറേജ് കപാസിറ്റി സമാനമാണ്. എന്നാല്‍ എട്ട് ജിബി വരെയാണ് ഇതിന്റെ റാം. ക്രിസ്റ്റല്‍ ബ്ലൂവിലും കറുപ്പ് നിറത്തിലുമുള്ള ഫോണുകള്‍ ഫഌപ്പ്കാര്‍ട്ടിലും പ്രമുഖ ചില്ലറ വില്‍പ്പനകേന്ദ്രങ്ങളിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 13 എംപിയുടെ മെയ്ന്‍ ക്യാമറയാണ് ഏറ്റവും വലിയ പ്രത്യേകത. രണ്ട് എംപിയുടെ പോര്‍ട്രേറ്റ് ക്യാമറ, രണ്ട് എംപിയുടെ മാക്രോ ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍. എട്ട് എംപി വരെയുള്ളതാണ് സെല്‍ഫി ക്യാമറ. മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്പ് സെറ്റാണ് ഇതിന് കരുത്തുപകരുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

SCROLL FOR NEXT