ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങാന്‍ വൈകിപ്പോയി എന്ന വിഷമം ഉണ്ടോ? 40 വയസ് കഴിഞ്ഞിട്ടും വിരമിക്കല്‍ കാലത്തേക്ക് വേണ്ടത്ര സമ്പാദ്യം കൈവശമില്ല എന്നത് പലരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ ഉയര്‍ന്ന വരുമാന ശേഷി, ജീവിതത്തിലെ മുന്‍ഗണനകളെ കുറിച്ചുള്ള വ്യക്തത, അനാവശ്യമായ സാമ്പത്തിക പരീക്ഷണങ്ങള്‍ ഒഴിവാക്കാനുള്ള അനുഭവ സമ്പത്ത് എന്നിവ ഈ പ്രായത്തിന്റെ പ്രത്യേകതയാണ്. ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ താഴെ:
1. സമയപരിധി അംഗീകരിച്ച് മുന്നോട്ട് പോകുക
'ഞാന്‍ വൈകിപ്പോയി' എന്ന ചിന്ത ഉപേക്ഷിക്കുക. റിട്ടയര്‍മെന്റിലേക്ക് ഇനിയും 15-25 വര്‍ഷങ്ങള്‍ ബാക്കിയുണ്ട് എന്നത് ചെറിയ കാലയളവല്ല. അതിനാല്‍, സമ്പാദ്യത്തെ ഒരു 'നിര്‍ബന്ധിത ചെലവായി' കണ്ട് ഓരോ മാസവും നിശ്ചിത തുക നീക്കിവെയ്ക്കുക.
2. സമ്പാദ്യത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുക
നിക്ഷേപത്തില്‍ നിന്നുള്ള ലാഭത്തേക്കാള്‍ ഓരോ മാസവും മാറ്റിവെക്കുന്ന തുകയുടെ ശതമാനം വര്‍ദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ശമ്പള വര്‍ധന, ബോണസ് എന്നിവ പൂര്‍ണ്ണമായും നിക്ഷേപത്തിലേക്ക് മാറ്റുക.
3. വളര്‍ച്ചാ ആസ്തികളില്‍ നിക്ഷേപിക്കുക
സമയം കുറവായതിനാല്‍ പണം സേവിങ്‌സ് അക്കൗണ്ടിലോ സ്ഥിരനിക്ഷേപങ്ങളിലോ മാത്രം ഇടുന്നത് ഗുണകരമാവില്ല. പണപ്പെരുപ്പത്തെ മറികടക്കാന്‍ ഇക്വിറ്റി ഫണ്ടുകള്‍ പോലുള്ള വളര്‍ച്ചാ ആസ്തികളില്‍ നിക്ഷേപം തുടരുക. റിട്ടയര്‍മെന്റ് അടുക്കുമ്പോള്‍ മാത്രം സുരക്ഷിതമായ ആസ്തികളിലേക്ക് മാറ്റിയാല്‍ മതിയാകും.
4. നിക്ഷേപ പദ്ധതികള്‍ പരമാവധി ഉപയോഗിക്കുക
പി.എഫ് (Provident Fund), പെന്‍ഷന്‍ സ്‌കീമുകള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കുക. ഇത് അച്ചടക്കമുള്ള നിക്ഷേപത്തിന് സഹായിക്കും.
5. സംരക്ഷണം ഉറപ്പാക്കുക
അപ്രതീക്ഷിതമായ ചികില്‍സാ ചിലവുകള്‍ സമ്പാദ്യത്തെ ബാധിക്കാതിരിക്കാന്‍ നല്ലൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സും എമര്‍ജന്‍സി ഫണ്ടും നിര്‍ബന്ധമായും കരുതുക.
6. ജീവിതശൈലി പ്ലാന്‍ ചെയ്യുക
ഭാവിയില്‍ വേണ്ടത് എത്ര തുകയാണെന്ന് കൃത്യമായി കണക്കുകൂട്ടുക. വീട് വില്‍ക്കുന്നതോ അല്ലെങ്കില്‍ ജീവിതച്ചെലവ് കുറഞ്ഞ സ്ഥലത്തേക്ക് മാറുന്നതോ ഒക്കെ ഇതില്‍ ഉള്‍പ്പെടാം.
ചുരുക്കത്തില്‍ കൃത്യമായ ലക്ഷ്യബോധത്തോടെയും അച്ചടക്കത്തോടെയും നീങ്ങിയാല്‍ 40-കളില്‍ തുടങ്ങുന്നവര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ സാധിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates