പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ 
Business

ഉന്നതരുടെ നികുതി വെട്ടിപ്പ്: പാന്‍ഡോറ പേപ്പറുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഉന്നതരുടെ നികുതി വെട്ടിപ്പിനെ കുറിച്ചുള്ള വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉന്നതരുടെ നികുതി വെട്ടിപ്പിനെ കുറിച്ചുള്ള വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തുക. അന്വേഷണ സംഘത്തില്‍ എന്‍ഫോഴ്‌സമെന്റ്, ആര്‍ബിഐ തുടങ്ങിയവരുടെ പ്രതിനിധികള്‍ ഉണ്ടാവും. 

കഴിഞ്ഞദിവസമാണ് നികുതിയിളവുള്ള രാജ്യങ്ങളില്‍ ലോകത്തെ ഉന്നതനേതാക്കളും പ്രമുഖ വ്യക്തികളും നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നത്. പാന്‍ഡോറ പേപ്പേഴ്‌സ് എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ അംബാനി തുടങ്ങി നിരവധിപ്പേരുടെ പേരുകള്‍ ഉണ്ട്.  നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളാണ് പാന്‍ഡോറ പേപ്പേഴ്‌സ് പുറത്തുവിട്ടിരിക്കുന്നത്. 

ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസവും വിവിധ മാധ്യമങ്ങളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ 12 ദശലക്ഷം രേഖകളാണുള്ളത്. ഭൂരിഭാഗവും രാഷ്ട്രത്തലവന്‍മാരുടേയും പ്രമുഖ വ്യക്തികളുടെയുമാണ്. ജോര്‍ദാന്‍ രാജാവിന് യുഎസിലും യുകെയിലുമുള്ള 700 കോടി ഡോളറിന്റെ  സമ്പാദ്യം, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യയും നടത്തിയ നികുതി വെട്ടിപ്പ്, റഷ്യന്‍ പ്രസിഡന്റ വ്‌ലാഡ്മിര്‍ പുടിന് മൊണോക്കോയിലുള്ള  നിക്ഷേപങ്ങള്‍ എല്ലാം രേഖകളിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

SCROLL FOR NEXT