Baba Ramdev in one of 'Patanjali Foods' promotions ഫയൽ
Business

പതഞ്ജലി ഫുഡ്‌സിന്റെ ഓഹരി 67 ശതമാനം ഇടിഞ്ഞു; കാരണമിത്

ഓഹരി വിപണിയില്‍ പതഞ്ജലി ഫുഡ്‌സിന്റെ ഓഹരി 67 ശതമാനം ഇടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ പതഞ്ജലി ഫുഡ്‌സിന്റെ ഓഹരി 67 ശതമാനം ഇടിഞ്ഞു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലാണ് ഇടിവ് ദൃശ്യമായത്. 2:1 അനുപാതത്തില്‍ ബോണസ് ഷെയര്‍ ഇഷ്യു ചെയ്യാന്‍ ജൂലൈയില്‍ ചേര്‍ന്ന ഡയറക്ട് ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിരുന്നു. ബോണസ് ഇക്വിറ്റി ഓഹരികള്‍ സ്വീകരിക്കാന്‍ ഓഹരി ഉടമകളുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി ഇന്നാണ്. ഇതിന്റെ തുടര്‍ച്ചയായി ഓഹരികളുടെ ബോണസ് ഇഷ്യുവുമായി ബന്ധപ്പെട്ട് ഓഹരി വില ക്രമീകരിച്ചതിനാലാണ് ഇന്ന് വില താഴ്ന്നത്.

നേരിയ നഷ്ടത്തോടെ ഓഹരി ഒന്നിന് 596 രൂപയ്ക്കാണ് വ്യാപാരം തുടരുന്നത്.ബോണസ് ഇഷ്യുവിലൂടെ ഓഹരി ഉടമകള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ഓരോ ഷെയറിനും ഇപ്പോള്‍ മൂന്ന് ഓഹരികള്‍ ലഭിക്കും. ഓഹരി ഉടമകള്‍ക്ക് നിക്ഷേപ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് സാധാരണയായി കമ്പനികള്‍ ഓഹരികളുടെ ബോണസ് ഇഷ്യ പ്രഖ്യാപിക്കാറ്.

ബോണസ് ഇഷ്യൂവിന് ശേഷം മൊത്തം ഓഹരികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ബോണസ് ഇഷ്യുവിന് ശേഷം ഓഹരി വി കുറയാറുണ്ടെങ്കിലും സാധാരണ നിലയില്‍ ഇത് കമ്പനിയുടെ വിപണി മൂല്യത്തെ കാര്യമായി ബാധിക്കാറില്ല. മറ്റ് നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഷെയര്‍ വാങ്ങാനുള്ള അവസരവുമാണ് ബോണസ് ഇഷ്യു ഒരുക്കുന്നത്. ബോണസ് ഓഹരികള്‍ ഇഷ്യൂ ചെയ്തതിനുശേഷം പതഞ്ജലി ഫുഡ്‌സിന്റെ വിപണി മൂല്യം ഏകദേശം 64,856 കോടി രൂപയായി. ഓഹരിയുടെ പി/ഇ അനുപാതം 18 ന് അടുത്തെത്തി.

Patanjali Foods shares fall 66.7%; this is the reason

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT