ഫയല്‍ ചിത്രം 
Business

ഉത്സവ സീസണില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം!; ആകര്‍ഷണീയ ഡിസ്‌ക്കൗണ്ടുകളും ഓഫറുകളുമായി പേടിഎം, വിശദാംശങ്ങള്‍

ഉത്സവ സീസണില്‍ യാത്രക്കാര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ പേടിഎം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ യാത്രക്കാര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ പേടിഎം. ഒക്ടോബര്‍ 13 ( വ്യാഴാഴ്ച) മുതല്‍ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പേടിഎം ഉപഭോക്താക്കള്‍ക്ക് വലിയ തോതിലുള്ള ഡിസ്‌ക്കൗണ്ട് ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രമുഖ വിമാന കമ്പനികളായ ഗോ ഫസ്റ്റ്, വിസ്താര, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എന്നിവിമാന കമ്പനികളുമായി സഹകരിച്ചാണ് വിമാന യാത്രയ്ക്കുള്ള ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന അംഗങ്ങള്‍, സൈനികര്‍, എന്നിവര്‍ക്ക് പ്രത്യേക ഇളവും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ പേടിഎം വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് കണ്‍വീനിയന്‍സ് ചാര്‍ജ് ഈടാക്കില്ല. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കും. 

പേടിഎം വഴി ആഭ്യന്തര വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 18 ശതമാനം വരെയാണ് ഡിസ്‌ക്കൗണ്ട് അനുവദിക്കുക. രാജ്യാന്തര വിമാനയാത്രയില്‍ 12 ശതമാനം വരെയാണ് ഡിസ്‌ക്കൗണ്ട്. അമേരിക്കന്‍ എക്‌സ്പ്രസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ സംവിധാനങ്ങള്‍ വഴിയുള്ള ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക.

പേടിഎം യുപിഐ, പേടിഎം വാലറ്റ്, പേടിഎം പോസ്റ്റ് പെയ്ഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയവ വഴി ഇടപാട് നടത്തുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ബസ് ടിക്കറ്റിന് 25 ശതമാനം ക്യാഷ് ബാക്ക് ആണ് മറ്റൊരു ഓഫര്‍. രാജ്യത്തെ 2500 പ്രൈവറ്റ് ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചാണ് കുറഞ്ഞ ചെലവില്‍ ടിക്കറ്റ് ലഭ്യമാക്കുന്നത്.

പേടിഎം വഴി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഇളവുണ്ട്. പേയ്‌മെന്റ് ഗേറ്റ് വേ ചാര്‍ജ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകളാണ് പ്രഖ്യാപിച്ചത്. ഏജന്റ് സര്‍വീസ് ചാര്‍ജും ഈടാക്കില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT