ഫയല്‍ ചിത്രം 
Business

ഇന്ധനവില വീണ്ടും കൂടി; പെട്രോൾ 17 പൈസയും ഡീസൽ 29 പൈസയും വർദ്ധിച്ചു 

തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ 19 പൈസയായി

Author : സമകാലിക മലയാളം ഡെസ്ക്

ന്ധനവില ഇന്നും വർദ്ധിച്ചു. പെട്രോൾ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ 19 പൈസയായി. ഡീസലിന് 90 രൂപ 37 പൈസയാണ്. 

കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട്​ പെട്രോൾ വില 93.62 രൂപയായും ഡീസൽ വില 88.91 രൂപയായും വർദ്ധിച്ചു. 

തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെയാണ്​ രാജ്യത്ത്​ പെട്രോൾ-ഡീസൽ വിലയിൽ തുടർച്ചയായി വർദ്ധനയുണ്ടാകുന്നത്. അന്താരാഷ്​ട്ര വിപണിയിൽ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെൻറ്​ ക്രൂഡോയിലിൻറെ വില 0.79 ഡോളർ ഇടിഞ്ഞ്​ 65.39 ഡോളറിലെത്തി. 1.19 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം