ഫയല്‍ ചിത്രം 
Business

ഡീസല്‍വിലയില്‍ വീണ്ടും നേരിയ കുറവ്; പെട്രോള്‍ മാറ്റമില്ല

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഡീസല്‍ വില കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഡീസല്‍ വില കുറഞ്ഞു. ലിറ്ററിന് 20 പൈസയാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില 96 രൂപ ആറ് പൈസയായി. രണ്ടുദിവസത്തിനിടെ ഡീസല്‍ വിലയില്‍ 41 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയത്.

93 രൂപ 93 പൈസയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില. കോഴിക്കോട് 94 രൂപ 37 പൈസ നല്‍കണം. ആഴ്ചകളോളം മാറ്റമില്ലാതെ തുടര്‍ന്ന ഡീസല്‍ വില ഇന്നലെ മുതലാണ് കുറയാന്‍ തുടങ്ങിയത്. അതേസമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു. 

തിരുവനന്തപുരത്ത് 103 രൂപ 82 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ 101 രൂപ 57 പൈസ നല്‍കണം. കോഴിക്കോട് 102 രൂപയാണ് വില.യുപിഎ സര്‍ക്കാരിന്റെ ഓയില്‍ ബോണ്ട് നിമിത്തമാണ് ഇന്ധനവില കുറയ്ക്കാനാകാത്തതെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT