പ്രതീകാത്മക ചിത്രം 
Business

റെക്കോര്‍ഡ് പിന്നിട്ട് ഇന്ധന വില കുതിക്കുന്നു, ഇന്നും വര്‍ധന

റെക്കോര്‍ഡ് പിന്നിട്ട് ഇന്ധന വില കുതിക്കുന്നു, ഇന്നും വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി/കൊച്ചി: രാജ്യത്ത് പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 25 പൈസയുടെ വര്‍ധന. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില എണ്‍പത്തിയഞ്ചിലേക്ക് അടുത്തു. 84.84 രൂപയാണ് നിലവില്‍ കൊച്ചിയിലെ പെട്രോള്‍ വില.

ഡല്‍ഹിയില്‍ പെട്രോള്‍ വില 84.70 രൂപയില്‍ എത്തി. ഡീസല്‍ 74.88 രൂപ. ഇതുവരെയുള്ള റെക്കോഡ് ആണിത്.

ഇന്നലെയും പെട്രോള്‍ വിലയില്‍ ഇരുപത്തിയഞ്ചു പൈസ ഉയര്‍ന്നിരുന്നു. ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്നലെ ഇന്ധനവിലയില്‍ എണ്ണ കമ്പനികള്‍ മാറ്റം വരുത്തിയത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഉണ്ടായ വര്‍ധനയെത്തുടര്‍ന്നാണ് രാ്ജ്യത്ത് വില വര്‍ധിപ്പിച്ചതെന്ന് കമ്പനികള്‍ പറയുന്നു. ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തോടെ രാജ്യാന്തര വില കുതിക്കുകയാണ്. 

വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

ട്രെയിനിൽ കടത്തിയത് അരക്കിലോയിലേറെ എംഡിഎംഎ; നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

'ചിലര്‍ നമ്മളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും'; 'ഫ്രീ പിആര്‍' എന്ന് പ്രതിഭ; ഐഐ വിഡിയോകള്‍ക്കെതിരെ നടി

കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ

ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് അഭിജിത് ദീപ്‌കെ