ഫിലിപ്പ്‌സ്, ഫയല്‍/എഎഫ്പി 
Business

ഫിലിപ്പ്‌സിലും കൂട്ടപ്പിരിച്ചുവിടല്‍; ആറായിരം പേരുടെ ജോലി പോകും 

പ്രമുഖ ഡച്ച് ടെക്‌നോളജി കമ്പനിയായ ഫിലിപ്പ്‌സും ജീവനക്കാരെ പിരിച്ചുവിടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: പ്രമുഖ ഡച്ച് ടെക്‌നോളജി കമ്പനിയായ ഫിലിപ്പ്‌സും ജീവനക്കാരെ പിരിച്ചുവിടുന്നു. 6000 പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ലാഭക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം.

ഈ വര്‍ഷം തന്നെ ആറായിരം പേരില്‍ പകുതിപ്പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി പറയുന്നത്. 2025 ഓടേ ശേഷിക്കുന്നവരെയും ഒഴിവാക്കും. വിപണി മൂല്യത്തിന്റെ 70 ശതമാനം വരുന്ന ശ്വസന സംബന്ധമായ ഉപകരണങ്ങള്‍ തിരിച്ചുവിളിച്ചത് ആരോഗ്യരംഗത്തും സാന്നിധ്യമുള്ള കമ്പനിയുടെ സാമ്പത്തികനിലയെ ബാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത തീരുമാനം.

ഉറക്കത്തില്‍ ശ്വാസതടസ്സം അനുഭവപ്പെടുന്ന രോഗത്തിനുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഫിലിപ്പ്‌സിന്റെ ലക്ഷക്കണക്കിന് വെന്റിലേറ്ററുകളാണ് തിരിച്ചുവിളിച്ചത്. ഇതില്‍ ഉപയോഗിക്കുന്ന ദ്രാവകം വിഷലിപ്തമായി മാറുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഇതുമൂലം ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് ചെലവ് ചുരുക്കാന്‍ കമ്പനി തീരുമാനിച്ചത്. ഒക്ടോബറില്‍ തന്നെ തൊഴില്‍ ശക്തിയില്‍ അഞ്ചുശതമാനത്തിന്റെ വെട്ടിക്കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി