7.4 ശതമാനം പലിശയാണ് ലഭിക്കുക ഫയൽ
Business

മാസംതോറും 9000 രൂപയിലധികം വരുമാനം, റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ പ്രതീക്ഷിക്കാത്ത തുക; പോസ്റ്റ് ഓഫീസ് സ്‌കീം

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി(Monthly Income Scheme). നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2% കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1% കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

നിക്ഷേപം

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊരാളുങ്കല്‍ സമാധാനം പറയണം'; ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിലവില്‍ വിള്ളലില്ലെന്ന് മന്ത്രി കെ രാജന്‍

'എന്റെ ലോകം'; ചിത്രങ്ങളുമായി ശ്രേയ ഘോഷാൽ

ഉരുളക്കിഴങ്ങിനോടും തക്കാളിയോടും അലർജി, ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് രശ്മിക

മില്‍മ പാലിന്റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യം

'പുറത്തുനിന്ന് നോക്കുമ്പോൾ നിങ്ങൾക്ക് എന്നെ ഒരു തീറ്റപണ്ടാരമായി തോന്നും, പക്ഷേ ഇതെന്റെ സുരക്ഷയ്ക്കാണ്'; ബോഡി ഷെയ്മിങ് ചെയ്യുന്നവരോട് വർഷ

SCROLL FOR NEXT