post office monthly income scheme പ്രതീകാത്മക ചിത്രം
Business

മാസംതോറും 9000 രൂപയിലധികം പെൻഷൻ, റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ 'സൂപ്പർ'; ഇതാ ഒരു സ്‌കീം

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. ഇത് ഒരു പെന്‍ഷന്‍ പ്ലാന്‍ പോലെ കാണാവുന്നതാണ്.കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്.

ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം- പ്രതിമാസം 9,250 രൂപ വരുമാനം

post office monthly income scheme, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'600 രൂപ പെന്‍ഷന്‍ കൊടുക്കാത്തവരാണ് 3000 രൂപ കൊടുക്കുന്നത് !'; കോണ്‍ഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍

കറുത്ത ഉണക്കമുന്തിരിയോ മഞ്ഞയോ; ഏതാണ് കൂടുതൽ ഗുണകരം

ഞാന്‍ ബീഫ് കഴിക്കും; മക്കള്‍ അബായ ധരിച്ചത് പ്രശ്‌നമായി, എനിക്കും അവര്‍ക്കും എന്തെങ്കിലും സംഭവിച്ചോ?: കൃഷ്ണ കുമാര്‍

'മമ്മൂട്ടി പറഞ്ഞ കണ്‍സേണ്‍ മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും എനിക്കെതിരായി പ്രചരിപ്പിച്ചു'; വിവാദത്തില്‍ കെ റഫീഖ്

നേപ്പാളില്‍ ചരിത്രം കുറിച്ച് വമ്പൻ വിജയവുമായി ആര്‍എസ്പി; മുന്‍പ്രധാനമന്ത്രിയെ തോല്‍പ്പിച്ച് ബാലേന്ദ്ര ഷാ അധികാരത്തിലേക്ക്

SCROLL FOR NEXT