post office scheme പ്രതീകാത്മക ചിത്രം
Business

അഞ്ചുവര്‍ഷത്തിനിടെ പലിശ വരുമാനമായി മാത്രം 5,55,000 രൂപ വരെ നേടാം; ഇതാ ഒരു സ്‌കീം

സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന നിരവധി ലഘു സമ്പാദ്യ പദ്ധതികള്‍ പോസ്റ്റ് ഓഫീസിന്റേതായി ഉണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന നിരവധി ലഘു സമ്പാദ്യ പദ്ധതികള്‍ പോസ്റ്റ് ഓഫീസിന്റേതായി ഉണ്ട്. അത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ ഒരു ലഘു സമ്പാദ്യ പദ്ധതിയാണ് മാസം തോറുമുള്ള വരുമാനം പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

ഉദാഹരണത്തിന് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പ്രതിമാസം 3,083 രൂപയാണ് വരുമാനമായി ലഭിക്കുക. ഒന്‍പതുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ വരുമാനം ഇതിലും കൂടും. പ്രതിമാസം 5,550 രൂപയാണ് വരുമാനമായി ലഭിക്കുക. അതുകൊണ്ട് ഇത് ഒരു പെന്‍ഷന്‍ പ്ലാന്‍ പോലെ പ്രയോജനപ്പെടുത്താവുന്നതാണ്.

ജോയിന്റായി 15 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ വരുമാനമായി പ്രതിമാസം 9,250 രൂപയാണ് ലഭിക്കുക. അതായത് ഒറ്റത്തവണയായി 15 ലക്ഷം രൂപ നിക്ഷപിക്കുന്നവര്‍ക്ക് പലിശവരുമാനമായി അഞ്ചുവര്‍ഷം കൊണ്ട് 5,55,000 രൂപ കിട്ടും.

post office monthly income scheme; know the details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വേറൊരു കാര്യം പറഞ്ഞൂന്നാണ് എന്‍റെ ഓര്‍മ'; അവധി വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

ചെലവില്ലാതെ ഹെയർ സ്പാ വീട്ടിൽ ചെയ്യാം; സലൂൺ പോലെ മുടി തിളങ്ങും, ഇതാ ചേരുവകൾ

'ഈ സമൂഹത്തിൽ പൊലീസ് ഇല്ലാതെ എന്തെങ്കിലും നടക്കുമോ ?; അവരില്ലാത്ത ഒരു മണിക്കൂർ സങ്കല്പിക്കാൻ പോലും പറ്റില്ല'

പ്രണയപ്പക; പെണ്‍സുഹൃത്തിനെ കാറില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു; അതേ വാഹനത്തില്‍ ബോംബ് പൊട്ടിച്ച് യുവാവിന്റെ ആത്മഹത്യ

നാട്ടിലെ ക്രിക്കറ്റ് താരമാണോ നിങ്ങൾ?, കെസിഎൽ ഫാൻ ലീഗിൽ കളിക്കാം; രജിസ്ട്രേഷൻ തുടങ്ങി