Post Office scheme ഫയൽ
Business

മാസം 12,000 രൂപ നിക്ഷേപിക്കാമോ?, പത്തുവര്‍ഷം കൊണ്ട് 20 ലക്ഷം രൂപ സമ്പാദിക്കാം; വിശദാംശങ്ങള്‍

ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.

ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.

20 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാം?

ദിവസേന 400 രൂപ വീതം ലാഭിക്കുകയാണെങ്കില്‍, ഒരു മാസം ആകെ 12,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കും. പ്രതിമാസം 12,000 രൂപ വീതം 5 വര്‍ഷം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ സഹിതം ഏകദേശം 8,56,388 രൂപ ലഭിക്കും. അക്കൗണ്ട് കാലാവധി വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ ആകെ നിക്ഷേപം 14.40 ലക്ഷം രൂപയാകും. 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 6 ലക്ഷത്തിലധികം രൂപ ലഭിക്കും. അങ്ങനെ കാലാവധി കഴിയുമ്പോള്‍ കയ്യില്‍ ഏകദേശം 20,50,248 രൂപ എത്തും.

post office recurring deposit scheme, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈക്കോടതി ഇടപെടൽ: കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

നല്ല ഫ്രഷ് വെണ്ടയ്ക്ക തിരഞ്ഞെടുക്കാൻ എളുപ്പവഴി

ചേവായൂരിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവം: നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അപകടമല്ലെന്ന് സംശയം

കറിയുണ്ടാക്കത്തതിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

വളര്‍ച്ച 7.8 ശതമാനമെന്ന സര്‍ക്കാര്‍ വാദം 'കള്ളം', വെറും 2.6 എന്ന് മുന്‍ ധനകാര്യ സെക്രട്ടറി; പിന്നാലെ വിശദീകരണം